'ഡിഎന്‍എ' പോസ്റ്റർ അറേഞ്ച്ഡ്
OTT News

നിമിഷ സജയന്റെ 'ഡിഎന്‍എ' ജിയോഹോട്സ്റ്റാറിൽ

പപ്പപ്പ ഡസ്‌ക്‌

നിമിഷ സജയനും അഥര്‍വയും പ്രധാന കഥാപാത്രങ്ങളാകുന്ന ആക്ഷന്‍ ത്രില്ലര്‍ 'ഡിഎന്‍എ' ഒടിടിയില്‍. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. നെല്‍സണ്‍ വെങ്കടേശന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. മുഹമ്മദ് സീഷന്‍ അയ്യൂബ്, ബാലാജി ശക്തിവേല്‍, രമേഷ് തിലക്, വിജി ചന്ദ്രശേഖര്‍, ചേതന്‍, ഋത്വിക, സുബ്രഹ്‌മണ്യം ശിവ, കരുണാകരന്‍ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നു.

ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് സംവിധായകന്‍ നെല്‍സണ്‍ വെങ്കിടേശനും അതിഷ വിനോയും ചേര്‍ന്നാണ്. ഒളിമ്പിയ മൂവീസിന്റെ ബാനറില്‍ ജയന്തി അംബേദ്കുമാറും എസ്. അംബേദ്കുമാറും നിര്‍മിച്ച ചിത്രം മനുഷ്യജീവിതത്തിലെ ചില പ്രത്യേകസന്ദര്‍ഭങ്ങള്‍ അനാവരണം ചെയ്യുന്നു. സംഗീതത്തിന് വളരെ പ്രാധാന്യമുള്ള ചിത്രം കൂടിയാണ് ഡിഎന്‍എ. സത്യപ്രകാശ്, ശ്രീകാന്ത് ഹരിഹരന്‍, പ്രവീണ്‍ സായി, സഹി ശിവ, അനല്‍ ആകാശ് എന്നിവരാണു സംഗീതം നിര്‍വഹിച്ചത്. ക്യാമറ- പാര്‍ഥിബന്‍.തമിഴിനു പുറമേ മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡയിലും പ്രേക്ഷകര്‍ക്ക് ചിത്രം ആസ്വദിക്കാം.