'ധുരന്ധര്‍ 2' ട്രെയിലറിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
OTT News

ബോക്‌സ് ഓഫീസ് വിറപ്പിച്ച 'ധുരന്ധര്‍ 2' ഒടിടിയിലേക്ക്; ഇന്ത്യയിൽ എവിടെ, എന്നുമുതൽ?

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഇന്ത്യന്‍ സിനിമാചരിത്രത്തിലെ സകല റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ് രണ്‍വീര്‍ സിങ്ങിന്റെ ആക്ഷന്‍ വിസ്മയം 'ധുരന്ധര്‍ 2' ഒടിടി റിലീസിന് ഒരുങ്ങുന്നു. ആദിത്യ ധര്‍ ഒരുക്കിയ ഈ മെഗാ മാസ് സ്‌പൈ ത്രില്ലര്‍ ആഗോളതലത്തില്‍ 2000 കോടിയോളം കളക്ഷന്‍ നേടിയാണ് തിയറ്ററുകളില്‍ നിന്ന് ഒടിടിയിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളും കൂടി ചേര്‍ത്ത് 3000 കോടിയിലധികം രൂപയാണ് ഇതുവരെ വാരിക്കൂട്ടിയത്. ഒരു ഇന്ത്യന്‍ സിനിമാ പരമ്പര നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ എന്ന ചരിത്രവും ധുരന്ധര്‍ കുറിച്ചു.

ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനു ശേഷം തുടര്‍ച്ചയായി രണ്ടു ചിത്രങ്ങള്‍ 1000 കോടി ക്ലബ്ബിലെത്തിക്കുന്ന താരം എന്ന ഖ്യാതി ഇതോടെ രണ്‍വീര്‍ സിങ്ങിനെ തേടിയെത്തി. പത്താന്‍, ജവാന്‍ എന്നീ ചിത്രങ്ങളിലൂടെ ഷാരൂഖ് കുറിച്ച റെക്കോര്‍ഡിനൊപ്പമാണ് രണ്‍വീര്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. ബി62 സ്റ്റുഡിയോസും ജിയോ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മിച്ച ചിത്രം രണ്‍വീറിന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായി മാറി.

'ധുരന്ധര്‍ 2' ട്രെയിലറിൽ നിന്ന്

മലയാളി പ്രേക്ഷകര്‍ക്കിടയിലും വലിയ തരംഗമാണ് ധുരന്ധര്‍ സൃഷ്ടിച്ചത്. കേരളത്തില്‍നിന്ന് മാത്രം 19 കോടിയിലധികം രൂപയാണു ചിത്രം നേടിയത്. ഒരു ബോളിവുഡ് ചിത്രം കേരളത്തില്‍ നിന്നു നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണിത്. തെന്നിന്ത്യന്‍ ഭാഷകളിലും മികച്ച സ്വീകാര്യതയാണു ചിത്രത്തിനു ലഭിച്ചത്.

നെറ്റ്ഫ്ലിക്സിൽ 'ധുരന്ധര്‍ 2' ഒടിടി റിലീസിന്റെ അനൗൺസ്മെന്റ്

മേയ് 14 ന് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിക്കും. പക്ഷേ ഇന്ത്യയിൽ ലഭ്യമാകില്ലെന്നാണ് റിപ്പോർട്ട്. ചില രാജ്യങ്ങളിൽ 15 മുതൽ ചിത്രം കാണാം. ഇന്ത്യയിൽ ജിയോ ഹോട്സ്റ്റാർ വഴിയായിരിക്കും സ്ട്രീമിങ് എന്നാണ് വിവരം. എന്നാൽ നിർമാതാക്കൾ ഒടിടി റിലീസ് സംബന്ധിച്ച് ഒരു സ്ഥിരീകരണവും ഇതുവരെ നൽകിയിട്ടില്ല. ആദിത്യ ധര്‍, ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധര്‍ എന്നിവര്‍ ചേര്‍ന്നാണ് ബ്രഹ്‌മാണ്ഡ ചിത്രം നിര്‍മിച്ചത്.