ബല്‍രാജ് കളരിക്കല്‍ ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
OTT News

'കാപ്പി സ്‌ക്വാഡ്' സംവിധായകന്‍ ബല്‍രാജ് കളരിക്കല്‍ അന്തരിച്ചു

പപ്പപ്പ റിപ്പോര്‍ട്ടര്‍

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കല്‍ (ചെഗു-27) അന്തരിച്ചു. കൊച്ചിയിലെ ഹോട്ടല്‍ മുറിയിലാണ് അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

നിഴല്‍, മധുരം, ഡാകിനി തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച ശേഷമാണ് ബല്‍രാജ് സ്വതന്ത്ര സംവിധായകനാകുന്നത്. അദ്ദേഹം സംവിധാനം ചെയ്ത 'കാപ്പി സ്‌ക്വാഡ്' എന്ന വെബ് സീരീസ് സെപ്റ്റംബർ 15ന് ആണ് ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചത്.

'കാപ്പി സ്‌ക്വാഡ്'പൂജാ ചടങ്ങിൽ ബൽരാജ് കളരിക്കൽ(ഫയൽഫോട്ടോ)

കോട്ടയം മണിമല സ്വദേശിയായ ബെൽരാജ് കളരിക്കല്‍ സുരേഷിന്റെയും സ്മിതയുടെയും മകനാണ്. ആതിരയാണ് ഭാര്യ. ആറു വര്‍ഷത്തെ പ്രണയത്തിനുശേഷം കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ബല്‍രാജിന്റെ വിവാഹം. സഹോദരി സോജ.