മലയാളത്തിന്റെ പ്രിയതാരം ബിജു മേനോന് പ്രധാന വേഷത്തിലെത്തിയ കുടുംബചിത്രം 'അവറാച്ചന് ആന്‍ഡ് സണ്‍സ്' ഒടിടി റിലീസിനൊരുങ്ങുന്നു. ഒക്ടോബര്‍ 30 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. നവാഗതനായ തമ്പി സംവിധാനം ചെയ്ത ഫാമിലി എന്റര്‍ടെയ്നറിന് തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമാണു ലഭിച്ചത്.
തമ്പിയും ജോസഫ് വിജീഷും ചേർന്നാണ് രചന. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമാണം. ശ്രീനാഥ് ഭാസി, ഗണപതി, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം ഒടിടിയില്‍ ലഭ്യമാകും. തിയേറ്ററിൽ കാണാൻ സാധിക്കാതെ പോയവർക്ക് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ആസ്വദിക്കാം.