'ദ ​ബാ***​ഡ്‌​സ് ഓ​ഫ് ബോ​ളി​വു​ഡ്' പോസ്റ്റർ അറേഞ്ച്ഡ്
OTT News

ബീച്ചിലെ ആഘോഷ​ഗാനവുമായി ആര്യൻഖാന്റെ 'ദ ​ബാ***​ഡ്‌​സ് ഓ​ഫ് ബോ​ളി​വു​ഡ്'

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഷാരൂഖ് ഖാന്‍റെ മകൻ ആ​ര്യ​ൻ ഖാ​ന്‍റെ ആ​ദ്യ സം​വി​ധാ​നസം​രം​ഭ​മാ​യ 'ദി ​ബാ**​*ഡ്‌​സ് ഓ​ഫ് ബോ​ളി​വു​ഡ്' എന്ന ചിത്രത്തി​ലെ ആ​ദ്യ ഗാനം പു​റ​ത്തി​റ​ങ്ങി. 'ബ​ദ്‌​ലി സി ​ഹ​വാ ഹേ...' എന്ന ​ഗ്ലാമർ ഗാ​ന​ത്തി​ൽ ല​ക്ഷ്യ, സ​ഹേ​ർ ബം​ബ, രാ​ഘ​വ് ജു​യാ​ൽ എന്നിവരാണുള്ളത്. ബീച്ചിലെ അവധിക്കാല ആഘോഷമാണ് പശ്ചാത്തലം.

അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ സം​ഗീ​തം ന​ൽ​കി​യ ​ഗാ​നം അ​രി​ജി​ത് സിങ്ങും അ​മീ​റ ഗി​ല്ലും ചേ​ർ​ന്നാ​ണ് ആ​ല​പി​ച്ച​ത്. ല​ക്ഷ്യ​യും സ​ഹേ​റും അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ ബീ​ച്ചി​ൽ ഒ​രുമിക്കുന്നതും രാ​ഘ​വ് അ​വ​രോ​ടൊ​പ്പം ചേരുന്നതുമാണ് ഗാനരംഗങ്ങളിലുള്ളത്. നി​ര​വ​ധി ബീ​ച്ച് ഗെ​യി​മു​ക​ളും കാണാം. ഗാനത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആര്യൻ ഖാന്‍റെ കന്നി സംവിധാനസംരംഭം ബോളിവുഡ് ലോകവും ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ജയിലിൽ പോയാൽ ആളുകൾ കൂടുതൽ പ്രശസ്തരാകുമെന്ന് ആസ്മാനോട് പറയുന്നതോടെയാണ് ടീസർ അവസാനിക്കുന്നത്. 2021 ൽ ആര്യന്‍റെ അറസ്റ്റ് വാറണ്ടിനെക്കുറിച്ചുള്ള റഫറൻസാണ് ഈ രംഗം എന്ന് ആരാധകർ കരുതുന്നു. പ്രിവ്യൂവിൽ കരൺ ജോഹർ, സൽമാൻ ഖാൻ, രൺവീർ സിങ് എന്നിവരുടെ അതിഥി വേഷങ്ങളും ഉണ്ടായിരുന്നു. ബോബി ഡിയോൾ, മനോജ് പഹ്‌വ, മോന സിങ്, മനീഷ് ചൗധരി, അന്യ സിംഗ്, വിജയന്ത് കോഹ്‌ലി, ഗൗതമി കപുർ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സെപ്റ്റംബർ 18 മുതൽ നെറ്റ്ഫ്ലിക്സിൽ ദ ​ബാ***​ഡ്‌​സ് ഓ​ഫ് ബോ​ളി​വു​ഡ് സ്ട്രീം ചെയ്യും.