'ആൽഫ' പോസ്റ്റർ കടപ്പാട്-ഐഎംഡിബി
OTT News

വെൽകം ടു വൈആർഎഫ് സ്പൈ യൂണിവേേഴ്സ്; ആലിയയുടെ 'ആൽഫ' ഒടിടിയിൽ

പപ്പപ്പ ഡസ്‌ക്‌

ആലിയ ഭട്ട്, ഷര്‍വരി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ശിവ് റവയില്‍ സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രം, 'ആല്‍ഫ' ഒടിടിയിലെത്തി. ഓഗസ്റ്റ് 28 ന് ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു. യഷ് രാജ് ഫിലിംസ് നിര്‍മിച്ച ചിത്രത്തില്‍ ബോബി ഡിയോള്‍, അനില്‍ കപുര്‍, ദിയ മിര്‍സ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

റോ ഓഫിസറുടെ രഹസ്യ പരീക്ഷണങ്ങളുടെ ഭാഗമായി ചെറുപ്പത്തിലേ പരിശീലനം ലഭിക്കുന്ന സീത എന്ന പെണ്‍കുട്ടിയുടെ പ്രതികാരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. 130 കോടി ബജറ്റില്‍ ഒരുങ്ങിയ ആല്‍ഫ തിയേറ്ററുകളില്‍ നിന്ന് ആഗോളതലത്തില്‍ 98.6 കോടി രൂപയാണ് കളക്ട് ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് തിയേറ്ററുകളില്‍നിന്നു ലഭിച്ചത്.

'ആൽഫ'യിൽ ഷര്‍വരി

അടുത്തതായി ആയുഷ്മാന്‍ ഖുറാനയ്‌ക്കൊപ്പം 'യേ പ്രേം മോല്‍ ലിയാ' എന്ന ചിത്രമാണ് ഷര്‍വരിയുടേതായി പുറത്തിറങ്ങാനുള്ളത്. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന 'ലവ് ആന്‍ഡ് വാര്‍' എന്ന ചിത്രമാണ് ആലിയ ഭട്ടിന്റെ അടുത്ത പ്രധാന പ്രോജക്ട്.