തമിഴ് സംഗീതലോകത്തിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച് ഗായകന്‍ ദേവന്‍ ഏകാംബരവും സുഷയും. ഇരുവരും ചേര്‍ന്നൊരുക്കിയ 'വരുവായ്' എന്ന ഗാനം ഗ്രാമി പുരസ്‌കാര നാമനിര്‍ദേശത്തിന് തെരഞ്ഞെടുത്തുവെന്ന വാര്‍ത്ത ആവേശത്തോടെയാണ് തമിഴകം ഏറ്റെടുത്തത്.
69-ാമത് ഗ്രാമി അവാര്‍ഡിലെ ബെസ്റ്റ് ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സ് വിഭാഗത്തിലാണ് ഗാനം ഇടംപിടിച്ചത്. ഗ്രാമി നാമനിര്‍ദേശം ലഭിക്കുന്ന ആദ്യത്തെ തമിഴ് ഗാനമെന്ന ചരിത്രനേട്ടമാണ് സ്വന്തമായിരിക്കുന്നത്.
മഹാകവി സുബ്രഹ്‌മണ്യ ഭാരതിയുടെ വരികള്‍ക്ക് സമകാലിക സംഗീത ശൈലി നല്‍കിയാണ് ഗാനം ഒരുക്കിയത്. ദേവന്‍ ഏകാംബരം സംഗീതസംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ഗാനത്തില്‍ സുഷയാണ് പ്രധാന ഗായിക.
കര്‍ണാടക സംഗീത പാരമ്പര്യവും സമകാലിക സംഗീത ശൈലികളും കോര്‍ത്തിണക്കിയാണ് 'വരുവായ്' ചിട്ടപ്പെടുത്തിയത്. നിരവധി പ്രമുഖരും ഗാനത്തില്‍ പങ്കാളികളായിട്ടുണ്ട്.
തമിഴ് സംഗീതത്തിനും സുബ്രഹ്‌മണ്യ ഭാരതിയുടെ കാവ്യങ്ങള്‍ക്കും അന്താരാഷ്ട്ര തലത്തില്‍ ലഭിച്ച വലിയ അംഗീകാരമാണിത്. 2027 ഫെബ്രുവരി ഏഴിന് ലോസ് ഏഞ്ചല്‍സില്‍ വെച്ചാണ് 69-ാമത് ഗ്രാമി പുരസ്‌കാര ചടങ്ങുകള്‍.