സോനു നി​ഗം ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Beats

സിഡ്നി ഓപ്പറ ഹൗസിൽ ആറുമണിക്കൂർ പാടിത്തകർത്ത ദിനം ഓർമിച്ച് സോനു നി​ഗം

പപ്പപ്പ ഡസ്‌ക്‌

ഓ​സ്‌​ട്രേ​ലി​യ​യി​ലെ സി​ഡ്നി ഓ​പ്പ​റ ഹൗ​സി​ൽ ഒരു ദിവസംതന്നെ മൂ​ന്നു മ​ണി​ക്കൂ​ർ ദൈർഘ്യമുള്ള രണ്ടു സം​ഗീ​ത​പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച് പ്ര​ശ​സ്ത ഗാ​യ​ക​ൻ സോ​നു നി​ഗം. ഒരു അഭിമുഖത്തലാണ് ബി ടൗൺ ഗായകൻ ലോ​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ വേ​ദി​ക​ളി​ലൊ​ന്നി​ൽ താ​ൻ കൈ​വ​രി​ച്ച അ​പൂ​ർവ നേ​ട്ട​ത്തെ​ക്കു​റി​ച്ച് മ​നസു‌​തു​റ​ന്ന​ത്.

ഒ​രേ ദി​വ​സം മൂ​ന്നു മ​ണി​ക്കൂ​ർ ഷോ​യും, അ​തി​നു​ശേ​ഷം ര​ണ്ടു മ​ണി​ക്കൂ​ർ മാ​ത്രം ഇ​ട​വേ​ള എ​ടു​ത്ത് വൈ​കു​ന്നേ​രം മ​റ്റൊ​രു മൂ​ന്നു മ​ണി​ക്കൂ​ർ ഷോ​യും താ​ൻ അ​വ​ത​രി​പ്പി​ച്ച​താ​യി സോ​നു നി​ഗം വെ​ളി​പ്പെ​ടു​ത്തി. ത​നി​ക്കു​ള്ളി​ലെ അ​ട​ങ്ങാ​ത്ത ആ​വേ​ശ​വും ക​ഠി​നാ​ധ്വാ​ന​വു​മാ​ണ് ഇ​ത്ത​ര​മൊ​രു നേ​ട്ട​ത്തി​നു പി​ന്നി​ലെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സോനു നി​ഗം 2012-ൽ സം​ഗീത പരിപാടിക്കിടെ

സ്റ്റേ​ജ് ഷോ​ക​ളി​ൽ കോ​റ​സ് ഗാ​യ​ക​രു​ടെ​യോ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യോ സ​ഹാ​യ​മി​ല്ലാ​തെ സി​നി​മ​യി​ലെ അ​തേ ത​നി​മ​യോ​ടെ പാ​ടാ​നു​ള്ള സോ​നു നി​ഗ​ത്തിന്‍റെ ക​ഴി​വി​നെ ആ​രാ​ധ​ക​ർ എ​പ്പോ​ഴും പ്ര​ശം​സി​ക്കാ​റു​ണ്ട്. അ​ടു​ത്തി​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച വേ​ള​യി​ൽ ഗു​രു​പൂ​ർണി​മ പ്ര​മാ​ണി​ച്ച് തന്‍റെ സം​ഗീ​ത അ​ധ്യാ​പ​ക​ർ​ക്കും ഗു​രു​ക്ക​ന്മാ​ർ​ക്കും പ്ര​ണാ​മ​മ​ർ​പ്പി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം ഇ​ൻ​സ്റ്റഗ്രാ​മി​ൽ കു​റി​പ്പു പ​ങ്കു​വ​ച്ചി​രു​ന്നു.