ശ്രേയാ ഘോഷാൽ ഫോട്ടോ കടപ്പാട്-ഇൻസ്റ്റ​ഗ്രാം
Beats

മുംബൈയില്‍ 30കോടിയുടെ ആഡംബര വസതി സ്വന്തമാക്കി ശ്രേയ ഘോഷാല്‍

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഇന്ത്യയുടെ മെലഡി ക്വീന്‍ ശ്രേയ ഘോഷാല്‍ മുംബൈയിലെ അതിസമ്പന്നമായ വര്‍ളിയില്‍ പുതിയ ആഡംബര വസതി സ്വന്തമാക്കി. ഏകദേശം 30 കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റാണ് ഗായിക വാങ്ങിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാതാപിതാക്കളായ ബിശ്വജിത്ത് ഘോഷാല്‍, ഷമിഷ്ഠ ഘോഷാല്‍ എന്നിവര്‍ക്കൊപ്പമാണ് ശ്രേയ പുതിയ ആഡംബര വസതി വാങ്ങിയത്.

വര്‍ളിയിലെ 'ഗോദ്റെജ് ട്രൈലോജി' എന്ന പ്രീമിയം പ്രോജക്ടിലാണ് ഈ അപ്പാര്‍ട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 2,750 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫ്ലാറ്റാണിത്. മൂന്നു കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. മുംബൈയിലെ ഏറ്റവും ഡിമാന്‍ഡുള്ള ഇടങ്ങളിലൊന്നായ വര്‍ളിയില്‍ ഇത്രയും വിപുലമായ സൗകര്യങ്ങളുള്ള വസതി സ്വന്തമാക്കിയത് സിനിമാലോകത്ത് വലിയ വാര്‍ത്തയായി.

ശ്രേയാ ഘോഷാൽ

ഏപ്രില്‍ ഒന്നിനാണ് പ്രോപ്പര്‍ട്ടി രജിസ്റ്റര്‍ ചെയ്തത്. സ്റ്റാമ്പ് ഡ്യൂട്ടിയായി മാത്രം 1.78 കോടി രൂപ ശ്രേയ ഘോഷാല്‍ അടച്ചു. കൂടാതെ 30,000 രൂപ രജിസ്‌ട്രേഷന്‍ ചാര്‍ജായും നല്‍കിയിട്ടുണ്ട്. മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇടപാടുകളില്‍ ഒന്നാണിതെന്ന് വിലയിരുത്തപ്പെടുന്നു.

ശ്രേയാ ഘോഷാൽ

റിയാലിറ്റി ഷോയിലൂടെ സംഗീതലോകത്തേക്ക് കടന്നുവന്ന ശ്രേയ വളരെവേഗം ഇന്ത്യന്‍ ചലിച്ചത്രവ്യവസായത്തിന്റെ മധുരശബ്ദമായി മാറുകയായിരുന്നു. തുടര്‍ന്ന് മലയാളം ഉള്‍പ്പെടെയുള്ള നിരവധി ഭാഷകളില്‍ ആയിരക്കണക്കിന് ഹിറ്റ് ഗാനങ്ങള്‍ പാടി ഇന്ത്യയിലെ മുന്‍നിര ഗായികയായി ശ്രേയ മാറി.