സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന് ചിത്രം 'കിങ്ങി'ലെ 'ഡാഡി കൂള്‍ (കിങ് വേര്‍ഷന്‍)' എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. 1976-ല്‍ ബോണി എം പുറത്തിറക്കിയ പ്രശസ്ത ഗാനത്തിന്റെ വരികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. അണിയറപ്രവര്‍ത്തകര്‍ ഗാനത്തിന്റെ ക്രെഡിറ്റില്‍ ബോണി എമ്മിനെ പ്രത്യേകം പരാമര്‍ശിച്ച് ആദരവും നല്‍കിയിട്ടുണ്ട്.
അരിജിത് സിങ്ങും ശില്പ റാവുവും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കുമാര്‍ വരികളെഴുതിയ ഗാനത്തിന് സച്ചിന്-ജിഗര്‍ സംഗീതം നല്കിയിരിക്കുന്നു. ഷാരൂഖിനൊപ്പം കരീന കപുറാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പടുന്നത്. 'അശോക'യിലെ ഗാനങ്ങള്‍, 'ഡോൺ'-ലെ 'യേ മേരാ ദില്‍', 'രാ.വണ്‍'-ലെ 'ഛമ്മക് ഛല്ലോ' തുടങ്ങി ഹിന്ദി സിനിമയിലെ നിരവധി ശ്രദ്ധേയ ഗാനങ്ങളില്‍ ഇരുവരും മുമ്പ് ഒരുമിച്ച് ചുവടുവെച്ചിട്ടുണ്ട്.
ഗാനം പങ്കുവെച്ചുകൊണ്ട് 'ബേബോയ്ക്കൊപ്പം വീണ്ടും... പാട്ട് ഓള്‍ഡ് സ്കൂള്‍ ആണ്, പക്ഷേ ഇപ്പോഴും കൂള്‍ ആണ്!' എന്നാണ് ഷാരൂഖ് ഖാന് സമൂഹമാധ്യമത്തില്‍ കുറിച്ചത്.
'പഠാന്' (2023) എന്ന വന്‍ വിജയചിത്രത്തിന് ശേഷം ഷാരൂഖ് ഖാനും സിദ്ധാര്‍ഥ് ആനന്ദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ദീപിക പദുകോണ്‍, ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്, അഭിഷേക് ബച്ചന് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജയ്ദീപ് അഹ്ലാവത്, അര്‍ഷാദ് വാര്‍സി, അഭയ് വര്‍മ, സൗരഭ് ശുക്ല തുടങ്ങിയവരും താരനിരയിലുണ്ട്.
സുജോയ് ഘോഷിന്റെ മൂലകഥയെ അടിസ്ഥാനമാക്കി സിദ്ധാര്‍ഥ്, സുജോയ് ഘോഷ്, സാഗര്‍ പാണ്ഡ്യ, സുരേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നേരത്തെ സംവിധായകനായി നിശ്ചയിച്ചിരുന്ന സുജോയ് ഘോഷ് അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് പ്രോജക്ടില്‍ നിന്ന് പിന്മാറിയിരുന്നു. റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഗൗരി ഖാനും മാര്‍ഫ്ലിക്സ് പിക്ചേഴ്സിന്റെ ബാനറില്‍ മംമ്ത ആനന്ദും ചേര്‍ന്ന് നിര്‍മിക്കുന്ന 'കിങ്' ഡിസംബര്‍ 24-ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.