നയന്‍താരയെയും കവിനെയും പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു ഇടവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഹായ്'ലെ നാലാമത്തെ ഗാനം പുറത്തിറങ്ങി. 'കുടികാര നെഞ്ചു' എന്ന് തുടങ്ങുന്ന ഗാനം തരംഗമാകുകയാണ്. ജെന്‍ മാര്‍ട്ടിന്‍ ഈണം പകര്‍ന്നിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് സംവിധായകന്‍ വിഷ്ണു ഇടവന്‍ തന്നെയാണ്. യുവനടന്‍ ധ്രുവ് വിക്രമിന്റെ വേറിട്ട ആലാപനമാണ് പാട്ടിന്റെ പ്രധാന ആകര്‍ഷണം. മുന്‍പ് പുറത്തുവന്ന 'കണ്ണകുഴിയെ', 'പച്ചപ്പുല്ല', 'രസഗുള' എന്നീ ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.
പൂര്‍ണമായും ഫണ്‍-റൊമാന്റിക് കോമഡി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നയന്‍താര സ്വന്തം പേരില്‍ തന്നെയാണ് വേഷമിടുന്നത്. നയന്‍താരയും കവിനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഭാഗ്യരാജ്, മുതിര്‍ന്ന താരങ്ങളായ പ്രഭു, രാധിക ശരത്കുമാര്‍, വി.ടി.വി. ഗണേഷ്, രണ്‍ജി പണിക്കര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
റൗഡി പിക്ചേഴ്സിന്റെയും സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെയും ബാനറില്‍ വിഗ്‌നേഷ് ശിവനും എസ്.എസ്. ലളിത് കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രാജേഷ് ശുക്ല ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രം ഈ മാസം 28-ന് തിയേറ്ററുകളിലെത്തും.