നയന്‍താരയുടെ സ്‌റ്റൈല്‍ രഹസ്യങ്ങള്‍

പപ്പപ്പ ഡസ്‌ക്‌

തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എത്തിയ നയന്‍താരയുടെ ചിത്രങ്ങൾ വൈറൽ

പ്രിയപ്പെട്ട സ്‌റ്റൈലിസ്റ്റ് അനു വര്‍ധന്‍ ഡിസൈന്‍ ചെയ്ത മനോഹരമായ 'ചെക്ക് ഡിസൈന്‍' സാരിയായിരുന്നു നയന്‍താരയുടെ വേഷം

'ചില സ്ത്രീകള്‍ ശബ്ദം ഉയര്‍ത്താറില്ല, പകരം തങ്ങളുടെ നിലവാരമാണ് ഉയര്‍ത്തുന്നത്'- അനു കുറിച്ചു

വരാനിരിക്കുന്ന ചെക്ക് സീരീസിലെ ഒരു സാരിയാണെന്നിതെന്നും അനു

നയന്‍താരയെ ഇന്നത്തെ സ്‌റ്റൈല്‍ ഐക്കണാക്കി മാറ്റുന്നതില്‍ ഡിസൈനറായ അനു വര്‍ധന് വലിയ പങ്കുണ്ട്

സാരിയുടുക്കാൻ ഏറെ ഇഷ്ടപ്പെടുന്ന നയന്‍താരയ്ക്ക് വെറും രണ്ട് മുതല്‍ മൂന്ന് മിനിറ്റുകള്‍ മാത്രം മതി സാരിയുടുക്കാന്‍--അനുവിന്റെ വാക്കുകൾ

വളരെ ഒതുക്കത്തോടെയും ഭംഗിയായും സാരി ധരിക്കാന്‍ നയന് പ്രത്യേക കഴിവുണ്ടെന്നും അനു

മലയാള ചിത്രങ്ങളായ 'പുതിയ നിയമം', 'ഭാസ്‌കര്‍ ദ റാസ്‌കല്‍' എന്നിവയിലും നയന്‍താരയുടെ ശ്രദ്ധേയമായ ലുക്കുകള്‍ക്ക് പിന്നില്‍ അനുവിന്റെ കരവിരുതായിരുന്നു