'മിറാഷ്' ലിറിക്കൽ വീഡിയോ റിലീസ് പോസ്റ്റർ അറേഞ്ച്ഡ്
Beats

ആസിഫും അപര്‍ണയും വീണ്ടും;'മിറാഷ്' ലിറിക്കൽ വീഡിയോ ആരാധകരിലേക്ക്

പപ്പപ്പ ഡസ്‌ക്‌

ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'മിറാഷ്' എന്ന ചിത്രത്തിലെ 'ഇളവേനല്‍ പൂവേ' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസായി. വിനായക് ശശികുമാര്‍ ആണ് ഗാനരചയിതാവ്. സംഗീതം- വിഷ്ണു ശ്യാം. ആലാപനം- നജീം അര്‍ഷാദ്.

സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സ് ഓഫ് എ ബെഡ് ടൈം സ്റ്റോറീസുമായി സഹകരിച്ച് നാഥ് സ്റ്റുഡിയോസ്, ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. ഛായാഗ്രഹണം സതീഷ് കുറുപ്പ്. അപര്‍ണ ആര്‍. തരക്കാട് എഴുതിയ കഥയ്ക്ക് ശ്രീനിവാസ് അബ്രോള്‍, ജീത്തു ജോസഫ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.

എഡിറ്റര്‍ വി.എസ്. വിനായക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കറ്റിന ജീത്തു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- പ്രശാന്ത് മാധവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുധീഷ് രാമചന്ദ്രന്‍.