'ജയി​ല​ർ 2'-​ലെ ര​ണ്ടാ​മ​ത്തെ ഗാ​നത്തിന്റെ പ്രൊമോ വീഡിയോയിൽ അനിരുദ്ധ് രവിചന്ദറും നെൽസൺ ദിലീപ് കുമാറും സ്ക്രീൻ​ഗ്രാബ്
Beats

ഇന്റർനാഷണൽ മാസ് വരാർ...'ജയി​ല​ർ 2'-​ലെ 'വ​ൺ സ​ൺ വ​ൺ മൂ​ൺ' നാളെ

പപ്പപ്പ ഡസ്‌ക്‌

തലൈവർ ര​ജ​നി​കാ​ന്തിന്‍റെ ബി​ഗ് ബ​ജ​റ്റ് ചി​ത്രം 'ജയി​ല​ർ 2'-​ലെ ര​ണ്ടാ​മ​ത്തെ ഗാ​നം പു​റ​ത്തി​റ​ങ്ങാൻ മണിക്കൂറുകൾ മാത്രം. 'വ​ൺ സ​ൺ വ​ൺ മൂ​ൺ' എന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഗാ​നം സെ​പ്റ്റം​ബ​ർ 25 ന് പു​റ​ത്തു​വി​ടു​മെ​ന്ന് നി​ർ​മാ​താ​ക്ക​ളാ​യ സ​ൺ പി​ക്ചേ​ഴ്സ് അ​റി​യി​ച്ചു.

സം​വി​ധാ​യ​ക​ൻ നെ​ൽ​സ​ൺ ദിലീപ്കുമാറും സം​ഗീ​ത​സം​വി​ധാ​യ​ക​ൻ അ​നി​രുദ്ധ് രവിചന്ദറും ത​മ്മി​ലു​ള്ള ര​സ​ക​ര​മാ​യ കോ​മ്പോ വീ​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പുതിയ​ഗാനത്തിന്റെ വരവ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

പാ​ട്ടിന്‍റെ ശൈ​ലി​യെ​ക്കു​റി​ച്ച് ഇ​രു​വ​ർ​ക്കും ഇ​ട​യി​ൽ ന​ട​ക്കു​ന്ന ത​മാ​ശ നി​റ​ഞ്ഞ ച​ർ​ച്ച​ക​ളാ​ണ് പ്രൊ​മോ വീ​ഡി​യോ​യി​ലു​ള്ള​ത്. ഇ​തി​നു പു​റ​മെ ര​ജ​നി​കാ​ന്തിന്‍റെ ക​ഥാ​പാ​ത്ര​മാ​യ മു​ത്തു​വേ​ൽ പാ​ണ്ഡ്യ​ന്‍റെ ശ​ബ്ദ​ത്തി​ന്‍റെ ഒ​രു ചെ​റി​യ ഭാ​ഗ​വും വീ​ഡി​യോ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

'ജയി​ല​ർ 2'-​ലെ ര​ണ്ടാ​മ​ത്തെ ഗാ​നത്തിന്റെ പ്രൊമോ വീഡിയോയിൽ അനിരുദ്ധ് രവിചന്ദർ

ചി​ത്ര​ത്തി​ലെ ആ​ദ്യ ഗാ​ന​മാ​യ 'അ​ലാ ബോ​ലെ​ലോ' ഓ​ഗ​സ്റ്റ് 21-നാ​യി​രു​ന്നു പു​റ​ത്തി​റ​ങ്ങി​യ​ത്. ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ഏ​റെ ത​രം​ഗ​മാ​യി മാ​റി​യ 'വ​ൺ സ​ൺ, വ​ൺ മൂ​ൺ, വ​ൺ സൂ​പ്പ​ർ​സ്റ്റാ​ർ' എ​ന്ന വി​ശേ​ഷ​ണ​ത്തെ ഓ​ർമി​പ്പി​ക്കു​ന്ന​താ​ണ് പു​തി​യ ഗാ​ന​ത്തിന്‍റെ ത​ല​ക്കെ​ട്ട്. അ​തി​നാ​ൽ ചി​ത്ര​ത്തി​ലെ ര​ജ​നി​കാ​ന്തിന്‍റെ മാ​സ് ഗാ​ന​മാ​യി​രി​ക്കും ഇ​തെ​ന്നാ​ണ് സൂ​ച​ന.

'ജയി​ല​ർ 2'-​ലെ ര​ണ്ടാ​മ​ത്തെ ഗാ​നത്തിന്റെ പ്രൊമോ വീഡിയോയിൽ നെൽസൺ ദിലീപ് കുമാർ

നെ​ൽ​സ​ൺ ദി​ലീ​പ്കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന 'ജയി​ല​ർ 2' ഒ​ക്ടോ​ബ​ർ 15-ന് ​ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യേ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യും. മോഹൻലാൽ, ശി​വ​രാ​ജ് കു​മാ​ർ, വി​ദ്യാ ബാ​ല​ൻ, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.