'ഐ ​ആം ഗെ​യിം' ഒഫിഷ്യൽ പ്രൊമോ സോങ്ങ് റിലീസ് പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Beats

'ഐ ​ആം ഗെ​യിം' മ്യൂ​സി​ക് റൈ​റ്റ്സ് റെക്കോഡ് തുകയ്ക്ക് സീ ​മ്യൂ​സി​ക്കിന്

പപ്പപ്പ ഡസ്‌ക്‌

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​കു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം 'ഐ ​ആം ഗെ​യിം' റി​ലീ​സി​ന് തൊ​ട്ടു​മു​മ്പ് റെ​ക്കോ​ഡ് നേ​ട്ട​ത്തി​ൽ. ചി​ത്ര​ത്തി​ന്‍റെ മ്യൂ​സി​ക് റൈ​റ്റ്സ് പ്ര​മു​ഖ മ്യൂ​സി​ക് ക​മ്പ​നി​യാ​യ സീ ​മ്യൂ​സി​ക് 12.5 കോ​ടി രൂ​പ​യ്ക്ക് സ്വ​ന്ത​മാ​ക്കി. മ​ല​യാ​ള സി​നി​മാ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന തു​ക​യ്ക്കു​ള്ള മ്യൂ​സി​ക് റൈ​റ്റ്‌​സ് ക​രാ​റാ​ണി​ത്. ചിത്രത്തിന്റെ ഒഫിഷ്യൽ പ്രൊമോ സോങ്ങ് ആയ 'ഹൈ സ്റ്റേക്സ്' അല്പം മുമ്പ് പുറത്തിറങ്ങിയതോടെ ​ഗാനങ്ങളുയർത്തുന്ന ആവേശം ഉച്ചസ്ഥായിയിലായി.

'ആ​ർ​ഡി​എ​ക്സ്' എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​നു ശേ​ഷം ന​ഹാ​സ് ഹി​ദാ​യ​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന 'ഐ ​ആം ഗെ​യിം' ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ക​രി​യ​റി​ലെ 40-ാമ​ത്തെ ചി​ത്ര​മാ​ണ്. വ​ൻ ബ​ജ​റ്റി​ൽ ഒ​രു​ങ്ങു​ന്ന ആ​ക്ഷ​ൻ ത്രി​ല്ല​ർ ദു​ൽ​ഖ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വേ​ഫെ​റ​ർ ഫി​ലിം​സും ജോം ​വ​ർ​ഗീ​സും ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യേ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യും. മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലും ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

'ഐ ആം ഗെയി'മിലെ ലൂസർ ​ഗാനത്തിന്റെ റിലീസ് പോസ്റ്റർ

ജേ​ക്സ് ബി​ജോ​യ് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു. ചി​ത്ര​ത്തി​ലെ ആ​ദ്യ ഗാ​ന​മാ​യ 'മ​ഴ​വി​ല്ലാ​യേ', അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ 'ലൂ​സ​ർ' എ​ന്നീ ഗാ​ന​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ശ്ര​ദ്ധ നേ​ടി. നീ​ര​ജ് മാ​ധ​വ്, റെ​ബി​ൾ എ​ന്നി​വ​രു​ടെ റാ​പ്പ് വ​രി​ക​ൾ​ക്കൊ​പ്പം ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ത​ന്നെ ആ​ല​പി​ച്ച ഗാ​ന​മാ​ണ് 'ലൂ​സ​ർ'. ക​ഴി​ഞ്ഞ ദി​വ​സം കാ​ക്ക​നാ​ട് കി​ൻ​ഫ്ര ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന പ്രീ-​റി​ലീ​സ്, മ്യൂ​സി​ക് ലോ​ഞ്ച് ച​ട​ങ്ങി​ൽ ദു​ൽ​ഖ​ർ ഈ ​ഗാ​നം ത​ത്സ​മ​യം ആ​ല​പി​ച്ചി​രു​ന്നു.

'ഐ ​ആം ഗെ​യിം' പോസ്റ്റർ

വെ​റും ഭാ​ഗ്യ​ത്തെ മാ​ത്രം ആ​ശ്ര​യി​ക്കാ​തെ കൃ​ത്യ​മാ​യ അ​ൽ​ഗോ​രി​ത​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചൂ​താ​ട്ടം ന​ട​ത്തു​ന്ന ഡാ​ൻ ജോ​ൺ എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് ദു​ൽ​ഖ​ർ എ​ത്തു​ന്ന​ത്. ത​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​പ്പോ​കു​മ്പോ​ൾ നേ​രി​ടേ​ണ്ടി വ​രു​ന്ന അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ചി​ത്ര​ത്തിന്‍റെ ക​ഥ മു​ന്നോ​ട്ടുപോ​കു​ന്ന​ത്. ന​ഹാ​സി​ന്‍റെ ക​ഥ​യ്ക്ക് സ​ജീ​ർ ബാ​ബ, ഇ​സ്മാ​യി​ൽ അ​ബൂ​ബ​ക്ക​ർ, ബി​ലാ​ൽ മൊ​യ്തു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ​ജീ​ർ ബാ​ബ, ആ​ദ​ർ​ശ് സു​കു​മാ​ര​ൻ, ഷ​ബാ​സ് റ​ഷീ​ദ് എ​ന്നി​വ​രാ​ണ് സം​ഭാ​ഷ​ണ​ങ്ങ​ൾ എ​ഴു​തി​യ​ത്.

'ഐ ​ആം ഗെ​യിം' പോസ്റ്ററിൽ ദുൽഖർ സൽമാൻ

ആ​ന്‍റ​ണി വ​ർ​ഗീ​സ്, ത​മി​ഴ് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ മി​ഷ്കി​ൻ, ക​യാ​ദു ലോ​ഹ​ർ, ക​തി​ർ, പാ​ർഥ് തി​വാ​രി, സം​യു​ക്ത വി​ശ്വ​നാ​ഥ​ൻ തു​ട​ങ്ങി​യ വ​ലി​യ താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ഓ​ഗ​സ്റ്റ് 20-ന് ​ഓ​ണം റി​ലീ​സാ​യി എ​ത്തേ​ണ്ടി​യി​രു​ന്ന ചി​ത്രം പി​ന്നീ​ട് സെ​പ്റ്റം​ബ​ർ മൂന്നിലേ​ക്ക് മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു.