'ബ്ലഡ് ആൻഡ് ബോൺസ്’പോസ്റ്റർ അറേഞ്ച്ഡ്
Beats

പ്രണയത്തിന്റെ പുതിയ മുഖവുമായി നെഹാ ടോമറുടെ 'ബ്ലഡ് ആൻഡ് ബോൺസ്’

പപ്പപ്പ ഡസ്‌ക്‌

നെഹാ ടോമർ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന 'ബ്ലഡ് ആൻഡ് ബോൺസ്' പ്രണയത്തിന്റെ വാതായനങ്ങൾ തുറന്ന് പ്രേക്ഷക മനസ്സിൽ ഇടം നേടുന്നു. സംഗീത സംവിധായിക, ഗായിക, എഴുത്തുകാരി, സംവിധായിക എന്നിങ്ങനെ എല്ലാ തലങ്ങളിലും സാന്നിധ്യം ഉറപ്പിക്കുന്ന ഒരു മൾട്ടി-ഡിസിപ്ലിനറി ആർട്ടിസ്റ്റാണ് നെഹാ ടോമർ. “Nato” എന്ന ആർട്ടിസ്റ്റ് നാമത്തിലൂടെ ഇതിനകം തന്നെ വ്യത്യസ്തമായൊരു അടയാളം പതിപ്പിച്ച അവർ, ബ്ലഡ് ആൻഡ് ബോൺസിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ്.

കുടുംബജീവിതത്തിന്റെയും പ്രണയത്തിന്റെയും യാഥാസ്ഥികാവസ്ഥയിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോവുകയാണ് ഈ ഗാനം.

‘ബ്ലഡ് ആൻഡ് ബോൺസ്’ ഒരു തുറന്നുപറച്ചിലാണ്. നമ്മൾ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ എത്രത്തോളം ശ്രദ്ധിക്കുന്നുണ്ടെന്നും നാം സന്തോഷങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തുന്നത് എത്രയാണ് എന്നും ഓർമിപ്പിക്കുകയാണ് ഈ ഗാനം.

പ്രണയവും വിവാഹവും ഒന്നിന്റെയും അവസാനം അല്ലെന്നും അത് എല്ലാത്തിന്റെയും തുടക്കം ആണെന്നും നമ്മെ ഓർമ്മിപ്പിക്കുന്ന ഈയൊരു ഗാനം ശരിക്കും ഇന്നത്തെ സമൂഹത്തിന് നേരെയുള്ള തുറന്നു കാട്ടൽ കൂടിയാണ്. നേഹ ടോമറയുടെ ഏറ്റവും മികച്ച ഗാനമായി ഇനി ബ്ലഡ് ആൻഡ് ബോൺസ് അറിയപ്പെടുമെന്നാണ് ആരാധകർ പറയുന്നത്.