ലൗലജന്‍ എന്ന സുന്ദര രാവണന്റെ വരവിനായി കാത്തിരിക്കാം. 'തുടരും' എന്ന ബ്ലോക്ബസ്റ്ററിനുശേഷം തരുൺമൂർത്തി മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന 'അതിമനോഹരം' എന്ന സിനിമയിലെ ആദ്യ സിംഗിൾ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് രാവിലെ 10ന് പുറത്തിറങ്ങും. സുന്ദര രാവണൻ എന്നു പേരിട്ട ഗാനത്തിന്റെ രചന ബി.കെ.ഹരിനാരായണനാണ്. ജേക്സ് ബിജോയ് ആണ് സംഗീതം. ക്രിസ്മസിന് ചിത്രം തിയേറ്ററുകളിലെത്തും.
ചിത്രത്തില്‍ ടി.എസ്. ലൗലജന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യ നൈസിയാകുന്നത് മീര ജാസ്മിനാണ്. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് രതീഷ് രവിയാണ്.
മനോജ്.കെ. ജയൻ, ജഗദീഷ്,ഇർഷാദ്, വിഷ്ണു.ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന,സജീവൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഷാജി കുമാറാണ് ഛായാഗ്രഹണം. കോ-ഡയറക്ഷൻ -ബിനു പപ്പു.
L366' എന്നായിരുന്നു ഷൂട്ടിങ് തുടങ്ങിയപ്പോൾ ചിത്രത്തിന് താത്കാലികമായി നല്‍കിയിരുന്ന പേര്. ചിത്രത്തിൽ മോഹൻലാലിന്റെ ബുള്ളറ്റിന്റെ നമ്പർ KL 05 L 366 എന്നാണ്. ഇത് വ്യക്തമാക്കുന്നതാണ് സുന്ദരരാവണൻ ഗാനത്തിന്റെ വരവറിയിച്ചുള്ള പോസ്റ്റർ.
160 ദിവസത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് അതിമനോഹരം പാക്കപ്പ് ആയത്. തൊടുപുഴയായിരുന്നു പ്രധാന ലൊക്കേഷൻ. പമ്പ,നിലയ്ക്കൽ,കൊച്ചി,മുംബൈ എന്നിവിടങ്ങളിലും ഷൂട്ടിങ് ഉണ്ടായിരുന്നു.
എഡിറ്റിങ്- ഷെഫീഖ് വി ബി, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈൻ- ഗോകുല്‍ദാസ്, കോസ്റ്റ്യൂം- മഷര്‍ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- സുധര്‍മന്‍ വള്ളിക്കുന്ന്, ആക്ഷൻ കൊറിയോഗ്രാഫി- സ്റ്റണ്ട് സിൽവ, മേക്കപ്പ്- റോണെക്സ് സേവിയര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടർ- മിറാഷ് ഖാൻ, ഫിനാൻസ് കൺട്രോളർ- ശിവകുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എസ്സ കെ എസ്തപ്പാൻ, വിഎഫ്എക്സ്- ഡിജി ബ്രിക്സ്, വിതരണം- സെൻട്രൽ പിക്ചേഴ്സ്. സ്റ്റിൽസ്- അമൽ സി സത്താർ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ യെല്ലോ ടൂത്ത്സ്.