ആശോ ഭോസ്ലേയും അ​​ദ്നാൻ സാമിയും ഫോട്ടോ കടപ്പാട്-അദ്നൻ സാമി ഫേസ്ബുക്ക് പേജ്
Beats

'എന്‍റെ അ​മ്മ വി​ട​വാ​ങ്ങി​യി​രി​ക്കു​ന്നു'-ആശ ഭോസ്ലേയുടെ ഓർമയിൽ അദ്നാൻ സാമി

പപ്പപ്പ ഡസ്‌ക്‌

എട്ടു പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട സം​ഗീ​തയാ​ത്ര​യിൽ, ആശ ഭോസ്ലെ എന്ന അനുഗൃഹീത ഗായികയുടെ ജീ​വി​ത​ത്തി​ലെ അ​പൂ​ർ​വ​മാ​യ അ​ധ്യാ​യ​മാ​ണ് 1995-ൽ ​പു​റ​ത്തി​റ​ങ്ങി​യ 'സ​ർ​ഗം' എ​ന്ന പാ​കി​സ്ഥാ​നി ചി​ത്രം. അ​ദ്‌​നാ​ൻ സാ​മി സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ക​യും നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ക​യും ചെ​യ്ത ​ചി​ത്ര​ത്തി​ൽ ആ​ശാ ഭോ​സ്‌​ലെ ര​ണ്ടു ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​രു​ന്നു. ഒ​രു പാ​കി​സ്ഥാ​നി സി​നി​മ​യ്ക്ക് വേ​ണ്ടി അ​വ​ർ പാ​ടി​യ ഏ​ക ചി​ത്ര​വും ഇ​തു​ത​ന്നെ​യാ​ണ്. 'ക്യാ ​ഹേ, യേ ​ഉ​ൽ​ഝ​ൻ ക്യാ ​ഹേ', 'സാ​രാ ധോ​ൽ​ക്കി ബ​ജാ​വോ ഗോ​രി ഓ' ​എ​ന്നീ ഗാ​ന​ങ്ങ​ൾ അ​ദ്‌​നാ​ൻ സാ​മി​യോ​ടൊ​പ്പ​മാ​ണ് അ​വ​ർ പാ​ടി​യ​ത്.

ഇ​ന്ത്യ​ൻ പോ​പ്പ് സം​ഗീ​ത ച​രി​ത്ര​ത്തി​ൽ വി​പ്ല​വം സൃ​ഷ്ടി​ച്ച 'ക​ഭി തോ ​ന​സ​ർ മി​ലാ​വോ' എ​ന്ന ആ​ൽ​ബ​ത്തി​ലൂ​ടെ​യാ​ണ് ആ​ശാ ഭോസ്ലെ​യും അ​ദ്‌​നാ​ൻ സാ​മി​യും വീ​ണ്ടും ഒ​ന്നി​ച്ച​ത്. വെ​റും അ​ഞ്ച് മി​നി​റ്റു കൊ​ണ്ട് സാ​മി ഈ​ണം ന​ൽ​കി​യ ​ഗാ​നം ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം ചാ​ർ​ട്ടു​ക​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​ർ​ന്നു. അ​ന്ന​ത്തെ കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ ഹി​റ്റു​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു ഈ ​ആ​ൽ​ബം.

ആശോ ഭോസ്ലേയും അ​​ദ്നാൻ സാമിയും

ആ​ശ​യു​ടെ വി​യോ​ഗ​ത്തി​ൽ വൈ​കാ​രി​ക​മാ​യ കു​റി​പ്പാ​ണ് അ​ദ്‌​നാ​ൻ സാ​മി പ​ങ്കു​വ​ച്ച​ത്. 'എന്‍റെ അ​മ്മ വി​ട​വാ​ങ്ങി​യി​രി​ക്കു​ന്നു... ആ ​ശ​ബ്ദം ഇ​ന്നു നി​ശ​ബ്ദ​മാ​ണ്, എ​ങ്കി​ലും ഓ​രോ ഈ​ണ​ത്തി​ലും അ​വ​രു​ടെ കൈ ​എ​ന്‍റെ ശിരസിലുള്ളതായി എ​നി​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു. ചി​ല​പ്പോ​ൾ ഹൃ​ദ​യ​ത്തി​ന് വി​ട പ​റ​യാ​ൻ ക​ഴി​യി​ല്ല.'- സാമി കു​റി​ച്ചു.

'ദം ​മാ​രോ ദം', '​ചു​രാ ലി​യാ ഹേ ​തും​നേ', 'ദി​ൽ ചീ​സ് ക്യാ ​ഹേ' തു​ട​ങ്ങി ആ​യി​ര​ക്ക​ണ​ക്കി​ന് അ​ന​ശ്വ​ര ഗാ​ന​ങ്ങ​ൾ സ​മ്മാ​നി​ച്ചാ​ണ് ആശ ഭോസ്ലെ എന്ന ഇതിഹാസം മടങ്ങുന്നത്.