'വവ്വാലി'ൽ ​ഗോകുലന്റെ ക്യാരക്ടർ പോസ്റ്റർ  അറേഞ്ച്ഡ്
Malayalam

'വവ്വാലി'ലെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസായി, വാസുവായി ​ഗോകുലൻ

പപ്പപ്പ ഡസ്‌ക്‌

സ്വന്തം ശൈലിയിൽ പ്രേക്ഷകരുടെ നെഞ്ചിൽ കയറിപ്പറ്റിയ അഭിനേതാവാണ് ഗോകുലൻ. ആമേൻ തൊട്ടുള്ള ചിത്രങ്ങൾ എടുത്തു നോക്കിയാൽ അക്കാര്യം മനസ്സിലാകും. ചെയ്ത ചിത്രങ്ങളിലെല്ലാം അദ്ദേഹം തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 'വവ്വാലി'ലെ ക്യാരക്ടർ പോസ്റ്ററിൽ കാണാനാകുന്നത് ​ഗോകുലന്റെ മറ്റൊരു മികച്ച പ്രകടനത്തിന്റെ മിന്നലുകളാണ്. ദുരൂഹത നിറഞ്ഞ മുഖഭാവത്തിൽ കീചെയിനും തൂക്കി പിടിച്ചു നിൽക്കുന്ന വാസു എന്ന കഥാപാത്രമായാണ് ​ഗോകുലൻ പോസ്റ്ററിൽ നിറയുന്നത്.

വാസുവായി ഗോകുലൻ മാറുമ്പോൾ എന്തൊക്കെയോ പ്രതീക്ഷിക്കേണ്ടതുണ്ടെന്ന തോന്നൽ പ്രേക്ഷകനുണ്ടാകുന്നു. വളരെ ആഴത്തിലുള്ള കഥാപാത്രത്തെ അനായാസേന ചുമലിൽ താങ്ങിനിർത്തിയിരിക്കുകയാണ് ​ഗോകുലൻ എന്നും പോസ്റ്ററിൽ നിന്ന് വായിച്ചെടുക്കാം. അത് വാസു എന്ന കഥാപാത്രത്തിൽ ഗോകുലന്റെ പ്രതിഫലനമാണ്.

മൂന്നു ചാപ്റ്ററിൽ ഒരുങ്ങുന്ന 'വവ്വാൽ' സിനിമയുടെ ആദ്യത്തെ ചാപ്റ്ററിന്റെ ക്യാരക്ടർ പോസ്റ്ററുകളെല്ലാം വളരെ ശ്രദ്ധേയമായിരുന്നു. എല്ലാ താരങ്ങൾക്കും തുല്യപ്രാധാന്യം നല്കുന്നതായിരുന്നു അവ. ഷാഹ്‌മോൻ ബി പറേലിൽ കഥയും തിരക്കഥയും നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറാണ് 'വവ്വാൽ'. മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ് മുത്തുകുമാർ , ലെവിൻ സൈമൺ ജോസഫ് എന്നിവർ പ്രധാനവേഷങ്ങൾ ചെയ്യുന്നു. ലക്ഷ്മി ചപോർക്കർ നായികയാകുന്ന ചിത്രത്തിൽ, മണികണ്ഠൻ ആചാരി, സുധി കോപ്പ, പ്രവീൺ ടി ജെ, മെറിൻ ജോസ്, മൻരാജ്, ഗോകുലൻ, ജോജി കെ ജോൺ, ശ്രീജിത്ത് രവി, ജയശങ്കർ കരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ്, തുടങ്ങി മുപ്പതിൽ പരം താരങ്ങൾ അണിനിരക്കുന്നുണ്ട്.

'വവ്വാലി'ൽ ​ഗോകുലന്റെ ക്യാരക്ടർ പോസ്റ്റർ

ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാമോൻ പി.ബി നിർമിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്. ഛായാ​ഗ്രഹണം-മനോജ് എം.ജെ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി.ഷഹ്‌മോൻ, സം​ഗീതം- ജോൺസൺ പീറ്റർ, ഗാനരചന-പി.ബി. എസ്, സുധാംശു, റീ റെക്കോർഡിങ് മിക്സർ - ഫസൽ എ.ബക്കർ, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ മാത്യു, മേക്കപ്പ്-സന്തോഷ് വെൺപകൽ, കോസ്റ്റ്യൂം - ഭക്തൻ മങ്ങാട്, ഫയർ ആൻഡ് ഗൺ- ഗൺ രാജേന്ദ്രൻ, കോറിയോഗ്രാഫി - അഭിലാഷ് കൊച്ചി, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് - ആഷിഖ് ദിൽജിത്ത്, പിആർഒ - എ.എസ് ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിങ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ - കോളിൻസ് ലിയോഫിൽ.