വവ്വാലിൽ വേട്ടയ്ക്കൊരുങ്ങിയ അവതാരമായി ലെവിൻ സൈമൺ ജോസഫ്

വവ്വാലിൽ ലെവിൻ സൈമൺ ജോസഫിന്റെ ക്യാരക്ടർ പോസ്റ്റർ
'വവ്വാലി'ൽ ലെവിൻ സൈമൺ ജോസഫിന്റെ ക്യാരക്ടർ പോസ്റ്റർഅറേഞ്ച്ഡ്
Published on

അമ്പരപ്പിക്കുന്ന വേഷപ്പകർച്ചയുമായി വവ്വാലിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ! ലെവിൻ സൈമൺ ജോസഫ് അവതരിപ്പിക്കുന്ന ശരവണൻ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. രൗദ്ര ഭാവവുമായി വേട്ടക്കൊരുങ്ങി നിൽക്കുന്നതുപോലെയാണ് ലെവിന്റെ കഥപാത്രമുള്ളത്.

മലയാളികൾക്കു സുപരിചിതനാണ് ലെവിൻ. കഠിനാധ്വാനം കൊണ്ട് മാത്രം പ്രേക്ഷകപ്രശംസ പിടിച്ചു പറ്റിയിട്ടുള്ള ലെവിൻ സൈമണിന്റെ എട്ടാമത്തെ ചിത്രമാണ് വവ്വാൽ. രാപ്പകലില്ലാതെ മാസങ്ങളോളം പരിശീലനങ്ങൾ എടുത്തു നടത്തുന്ന ലെവിന്റെ വേഷപ്പകർച്ച തീയേറ്ററിൽ ജനങ്ങൾ നെഞ്ചിലേറ്റും എന്ന് തന്നെ അണിയറക്കാർ വിശ്വസിക്കുന്നു.

Must Read
രൗദ്രഭാവത്തിൽ മകരന്ദ് ദേശ്പാണ്ഡെ; 'വവ്വാൽ' ക്യാരക്ടർ പോസ്റ്റർ പുറത്ത്
വവ്വാലിൽ ലെവിൻ സൈമൺ ജോസഫിന്റെ ക്യാരക്ടർ പോസ്റ്റർ

വർഷങ്ങളുടെ പ്രയത്നവും മാസങ്ങളുടെ പ്രീപ്രൊഡക്ഷൻ വർക്കുകളും നടത്തി ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലുള്ള വവ്വാൽ എന്ന സിനിമയുടെ ഇതുവരെയുള്ള എല്ലാ അപ്ഡേറ്റുകളും ശ്രദ്ധപിടിച്ചുപറ്റുന്നതായിരുന്നു. ആരും പ്രതീക്ഷിക്കാത്ത ജനങ്ങളെ ആവേശത്തിലാക്കാൻ സാധ്യതയുള്ള പുത്തൻ വിവരങ്ങൾ വവ്വാൽ സിനിമയുടെ അണിയറക്കുള്ളിൽ നിന്ന് ഇനിയും വരാനുണ്ട് എന്നും, പോസ്റ്ററിൽ നിന്ന് എത്രമാത്രം പ്രേക്ഷകർ പ്രതീക്ഷിക്കുന്നുവോ അതിലുപരി തീയേറ്ററിലുണ്ടാകും എന്നും ചിത്രത്തിന്റെ അണിയറക്കാർ കൂട്ടിച്ചേർക്കുന്നു.

വവ്വാലിൽ ലെവിൻ സൈമൺ ജോസഫിന്റെ ക്യാരക്ടർ പോസ്റ്റർ
'വവ്വാലി'ൽ ലെവിൻ സൈമൺ ജോസഫിന്റെ ക്യാരക്ടർ പോസ്റ്റർ

ഷാഹ്‌മോൻ ബി പറേലിൽ കഥയും തിരക്കഥയും നിർവഹിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ്, മുത്തുകുമാർ, ലെവിൻ സൈമൺ ജോസഫ് എന്നിവർ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നു. മറാട്ടിയിൽ നിന്നും ലക്ഷ്മി ചപോർക്കർ നായികയാകുന്ന ചിത്രത്തിൽ, മണികണ്ഠൻ ആചാരി, സുധി കോപ്പ, പ്രവീൺ ടി ജെ, മെറിൻ ജോസ്, മൻരാജ്, ഗോകുലൻ, ജോജി കെ ജോൺ, ശ്രീജിത്ത് രവി, ജയശങ്കർ കരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ്, തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്ന ബിഗ് ബഡ്ജറ്റ് സിനിമയാണിത്

ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാമോൻ പി ബി നിർമിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്. ഛായാ​ഗ്രഹണം-മനോജ് എം ജെ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി ഷഹ്‌മോൻ, സം​ഗീതം- ജോൺസൺ പീറ്റർ, ഗാനരചന-പി ബി എസ്, സുധാംശു, റീ റെക്കോർഡിങ് മിക്സർ - ഫസൽ എ ബക്കർ, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ മാത്യു, മേക്കപ്പ്-സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ - ഭക്തൻ മങ്ങാട്, കോറിയോഗ്രാഫി - അഭിലാഷ് കൊച്ചി, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് - ആഷിഖ് ദിൽജിത്ത്, പിആർഒ - എ എസ് ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിങ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ - കോളിൻസ് ലിയോഫിൽ.

Related Stories

No stories found.
Pappappa
pappappa.com