'വാഴ' സക്സസ് പോസ്റ്റർ അറേഞ്ച്ഡ്
Malayalam

'വാഴ'ക്കൃഷി തുടരും,കേരളത്തിൽ നിന്ന് 119 കോടി,ആ​ഗോള നേട്ടം 218 കോടി

പപ്പപ്പ റിപ്പോര്‍ട്ടര്‍

ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തിരുത്തിക്കുറിച്ച് 'വാഴ 2: ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസ്' മുന്നേറുന്നു. വെറും 23 ദിവസംകൊണ്ട് കേരളത്തില്‍നിന്നു മാത്രം ചിത്രം 119.50 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടി. ഇതോടെ, 2025-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം 'തുടരും' നേടിയ 118.90 കോടിയുടെ ലൈഫ് ടൈം കളക്ഷന്‍ വാഴ 2 മറികടന്നു. ആഗോളതലത്തില്‍ 218 കോടി പിന്നിടുകയാണ് വാഴ.

വിപിന്‍ ദാസിന്റെ തിരക്കഥയില്‍ സാവിന്‍ സ സംവിധാനം ചെയ്ത ചിത്രം ചുരുങ്ങിയ കാലയളവുകൊണ്ടാണ് 120 കോടി ക്ലബ്ബിലേക്കെത്തുന്നത്. 'തുടരും' റിലീസ് ചെയ്ത് കൃത്യം ഒരു വര്‍ഷം തികയുന്ന ശനിയാഴ്ച തന്നെയാണ് ഈ റെക്കോഡ് നേട്ടം ചിത്രം സ്വന്തമാക്കിയത് എന്നതു കൗതുകകരമായ കാര്യമാണ്. കേരള ബോക്‌സ് ഓഫീസില്‍ അതിവേഗം 100 കോടി കടന്ന ചിത്രം എന്ന റെക്കോഡും ഇതിനോടകം വാഴ 2 സ്വന്തമാക്കിയിട്ടുണ്ട്. 2026-ലെ ഇതുവരെയുള്ള ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറിക്കഴിഞ്ഞു.

'വാഴ' സക്സസ് പോസ്റ്റർ

ടൊവിനോ തോമസിന്റെ 'പള്ളിചട്ടമ്പി', കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍', 'മോഹിനിയാട്ടം' തുടങ്ങിയ പുതിയ റിലീസുകള്‍ക്കിടയിലും വാഴ 2 തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ആദ്യഭാഗത്തിന്റെ ആവേശമുള്‍ക്കൊണ്ട് എത്തിയ സീക്വല്‍, കുടുംബങ്ങളില്‍നിന്നും സമൂഹത്തില്‍നിന്ന് സമ്മര്‍ദം നേരിടുന്ന യുവാക്കളുടെ കഥയാണ് രസകരമായി അവതരിപ്പിക്കുന്നത്.

'വാഴ' സക്സസ് പോസ്റ്റർ

സോഷ്യല്‍ മീഡിയ താരങ്ങളായ ഹാഷിര്‍, വിനായക്, അലന്‍, അജിന്‍ എന്നിവരുടെ പ്രകടനം ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി. ഇവരെക്കൂടാതെ ബിജുക്കുട്ടന്‍, വിജയ് ബാബു, അല്‍ഫോണ്‍സ് പുത്രന്‍, അജു വര്‍ഗീസ്, അമീന്‍, എയ്ഞ്ചല്‍ മരിയ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.