കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും, 'ഉന്മാദം' ടൈറ്റിൽ പോസ്റ്റർ അറേഞ്ച്ഡ്
Malayalam

കുഞ്ചാക്കോബോബന്റെ സൈക്കോളജിക്കല്‍ ത്രില്ലര്‍ 'ഉന്മാദം' ഓഗസ്റ്റ് ഏഴിന്

പപ്പപ്പ ഡസ്‌ക്‌

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും റിലീസ് തിയതിയും പുറത്തുവിട്ടു. 'ഉന്മാദം' എന്നു പേരിട്ടിരിക്കുന്ന ചിത്രം ഓഗസ്റ്റ് 7-ന് പ്രദര്‍ശനത്തിനെത്തും. പ്രശസ്ത എഡിറ്റര്‍ കിരണ്‍ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനു തിരക്കഥയൊരുക്കുന്നത് ഷാഹി കബീറാണ്.

പഴയ കേസിന്റെ നിഗൂഢതകള്‍ തേടിപ്പോകുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണു ചിത്രം പറയുന്നത്. കേസന്വേഷണത്തിനൊപ്പം അദ്ദേഹത്തിന്റെ കുടുംബജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളിലൂടെയും അതിമാനുഷികമെന്നു തോന്നിക്കുന്ന സംഭവങ്ങളിലൂടെയും ചിത്രം മൂന്നോട്ടുപോകുന്നു. യാഥാര്‍ഥ്യവും മിഥ്യയും തമ്മിലുള്ള വേര്‍തിരിക്കാനാവാത്ത പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

'ഉന്മാദം' ടൈറ്റിൽ പോസ്റ്റർ

'നായാട്ട്', 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' എന്നീ ചിത്രങ്ങള്‍ക്കു ശേഷം കുഞ്ചാക്കോ ബോബനും ഷാഹി കബീറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ടി-സീരീസ് ഫിലിംസിന്റെയും പനോരമ സ്റ്റുഡിയോസിന്റെയും ബാനറില്‍ ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ്‍ കുമാര്‍, കുമാര്‍ മങ്ങാട്ട് പഥക്, അഭിഷേക് പഥക് എന്നിവര്‍ ചേര്‍ന്നാണു ചിത്രം നിര്‍മിക്കുന്നത്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായര്‍, സാബുമോന്‍ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അര്‍ജുന്‍ സേത്ത് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് സംവിധായകന്‍ കിരണ്‍ ദാസ് തന്നെയാണ്.