ധ്യാൻ ശ്രീനിവാസൻ, ഡോ.റോഷൻ രാജ്,ഷഹീൻ സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിജീഷ് സഹദേവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തേവർ' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മുഴുനീള കോമഡി ഫാമിലി എന്റർടെയ്നറായ ഈ ചിത്രത്തിൽ തലൈവാസൽ വിജയ്,കലാഭവൻ ഷാജോൺ,മൊട്ട രാജേന്ദ്രൻ, വയ്യാപുരി,ഹരീഷ് കണാരൻ,നിർമൽ പാലാഴി,ഷാജു ശ്രീധർ,മേജർ രവി, ദേവൻ,സുനിൽ സുഖദ,ദിനേശ് പണിക്കർ,ജയരാജ് വാര്യർ,ഐശ്വര്യ, പൂജ റാം തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ഹൊറൈസൺ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ മൊട്ടമ്മൽ രാജൻ (ദോഹ) നിർമിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് 'തേവർ'. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാഹുൽ രാജ് മൊട്ടമ്മൽ,വാസുദേവൻ.
ഔസേപ്പച്ചൻ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നു. ഗാനരചന-ശ്രീകുമാർ എസ്,ഛായാഗ്രഹണം-എൽദോ ഐസക്ക്, എഡിറ്റിങ്-അയൂബ് ഖാൻ.
മറ്റ് അണിയറപ്രവർത്തർ ഇവരാണ്: ചീഫ് അസോസിയേറ്റ് ക്യാമറാമാൻ-സിഖിൽ ശിവകല, ആർട്ട് ഡയറക്ടർ -സജിത്ത് മുണ്ടയാട്, പ്രൊഡക്ഷൻ കൺട്രോളർ-ജബ്ബാർ മതിലകം,പ്രോജക്ട് ഡിസൈനർ-ഹംസ ദേശമംഗലം,ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രസാദ് യാദവ്,കോസ്റ്റ്യൂം ഡിസൈനർ-സുകേഷ് താനൂർ,മേക്കപ്പ്-മഹേഷ് ചേർത്തല,കൊറിയോഗ്രാഫി- കുമാർ ശാന്തി, ആക്ഷൻ-തവ്സി രാജു,ഫിനാൻസ് കൺട്രോളർ-വിവേക് ശ്രീ കാർത്തികേയം,സരിത വിവേക്, ഫിനാൻസ് മാനേജർ- മുരുകേശൻ കൽപ്പാത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്,അരുൺ കണ്ണൂർ,അസോസിയേറ്റ് ആർട്ട് ഡയറക്ടർ-ദിനകർ ബി. നായർ,ഡിഐ-വിസ്ത സ്റ്റുഡിയോ, കളറിസ്റ്റ്-രമേഷ് അയ്യർ,ഫൈനൽ മിക്സിങ്-കരുൺ പ്രസാദ്,സ്റ്റുഡിയോ-സൗണ്ട് ബ്രൂവറി,വിഎഫ്എക്സ്-കെ.എസ് രഘുനാഥ്,അസോസിയേറ്റ് ഡയറക്ടർ-സനിത ദാസൻ,ലൊക്കേഷൻ മാനേജർ-കുട്ടിരാജ കോവൈ, ഓൺലൈൻ പ്രമോഷൻ-ഒപ്ര ഡിജിറ്റൽ,വിതരണം- ഹൊറൈസൺ എന്റർടെയ്ൻമെന്റ്സ്,സ്റ്റിൽസ്-ഷിബി ശിവദാസ്,പിആർഒ -എ.എസ് ദിനേശ്. പൊള്ളാച്ചിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ 'തേവർ' ഡിസംബറിൽ പ്രദർശനത്തിനെത്തും.