'ജെഎസ്കെ' യുടെ പുതിയപോസ്റ്റർ അറേഞ്ച്ഡ്
Malayalam

എട്ട് മാറ്റങ്ങൾ; വിവാദങ്ങൾക്കൊടുവിൽ ജാനകി.വി വ്യാഴാഴ്ചയെത്തും

പപ്പപ്പ റിപ്പോര്‍ട്ടര്‍

വിവാദങ്ങൾക്കൊടുവിൽ, മാറ്റങ്ങളോടെ 'ജാനകി ​വേ​ഴ്സ​സ് സ്റ്റേ​റ്റ് ഓ​ഫ് കേ​ര​ള'(ജെഎസ്കെ) വ്യാഴാഴ്ച തിയറ്ററുകളിലെത്തും. എട്ടു മാറ്റങ്ങളാണ് അണിയറക്കാർ നടപ്പിലാക്കിയത്. ടൈറ്റിൽ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് 'ജാ​ന​കി.വി' ​എ​ന്നാ​ക്കിയതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. കോ​ട​തി രംഗങ്ങളിൽ ജാനകിയെന്ന കഥാപാത്രത്തെ പേരുചൊല്ലി വിളിക്കുന്ന ഭാഗങ്ങൾ മ്യൂട്ട് ചെയ്തു. ര​ണ്ട​ര മി​നി​റ്റി​നി​ടെ ആ​റു ഭാ​ഗ​ങ്ങ​ൾ മ്യൂ​ട്ട് ചെ​യ്ത​തെന്നാണ് വിവരം

കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നായകനായ 'ജെഎസ്കെ' യുടെ ടൈറ്റിൽ കഥാപാത്രമായ ജാനകി എന്നതിനു പകരം കഥാപാത്രത്തിന്‍റെ മുഴുവൻ പേരും ഉപയോഗിക്കണമെന്നായിരുന്നു സെൻസർ ബോർഡിന്‍റെ നിർദേശം. 'ജാനകി വി' അല്ലെങ്കിൽ 'ജാനകി വിദ്യാധരൻ' എന്ന് ഉപയോഗിക്കണം. ചിത്രത്തിൽ തൊണ്ണൂറ്റാറു ഭാഗങ്ങളിൽ ജാനകി എന്ന പേര് ഉപയോഗിക്കുന്നുണ്ടെന്ന് നി​ര്‍​മാ​താ​ക്ക​ള്‍ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. തുടർന്നാണ് കോടതി നിർദേശത്തോടെ എട്ടു തിരുത്തലുകൾ അണിയറക്കാർ വരുത്തിയത്.

സുരേഷ് ​ഗോപിക്കുപുറമേ അനുപമ പരമേശ്വരൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജെഎസ്കെയിൽ ലൈം​ഗികപീ​ഡ​ന​ത്തി​ര​യാ​യി ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യെയാണ് അ​നു​പ​മ അവതരിപ്പിക്കുന്നത്. ഈ ​ക​ഥാ​പാ​ത്ര​ത്തി​ന് ജാ​ന​കി എ​ന്ന പേ​ര് ന​ല്‍​കി​യ​താ​ണ് വി​വാ​ദ​ത്തി​ന്‍റെ അടിസ്ഥാനം. കോടതിരം​ഗങ്ങളിൽ ഇ​ത​ര​മ​ത​സ്ഥ​നാ​യ വ​ക്കീ​ൽ ക​ഥാ​പാ​ത്രം കോ​ട​തി​യിൽ ജാനകി എന്നു പേരുചൊല്ലി വിളിക്കുന്നത് മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്നു കാട്ടിയാണ് സെൻസർബോർഡ് പ്രദർശനാനുമതി നിഷേധിച്ചത്.