കളിയും ചിരിയും നിറഞ്ഞ കല്ലേലിക്കാവ് ഗ്രാമത്തിലെ രസകരമായ കുടുംബബന്ധങ്ങളുടെ കഥയും ആ നാടിനെ ഭീതിപ്പെടുത്തുന്ന സുമതിയുടെ കഥയും പ്രേക്ഷകരിലേക്കെത്തിക്കുന്ന ചിത്രം 'സുമതി വളവി'ന്റെ ട്രെയ്ലർ റിലീസായി. മലയാള സിനിമയിലെ 35ഓളം താരങ്ങൾ അണിനിരക്കുന്ന ഈ ഹൊറർ കോമഡി ഫാമിലി എന്റർടെയ്നർ ആഗസ്റ്റ് ഒന്നിന് തിയേറ്ററുകളിലെത്തും.
ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസ് എന്നിവർ ചേർന്നാണ് 'സുമതി വളവി'ന്റെ നിർമ്മാണം. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ അഭിലാഷ് പിള്ളയുടേതാണ്.
അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ് കെ യു, ശ്രീജിത്ത് രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ, റാഫി, മനോജ് കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ, ഗീതി സംഗീത, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംഗീത സംവിധാനം- രഞ്ജിൻ രാജ്. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് 'സുമതിവളവി'ന്റെ കേരളത്തിലെ വിതരണം നിർവഹിക്കുന്നത്. മ്യൂസിക് 24 x7 ആണ് ഓഡിയോ റൈറ്റ്സ് കരസ്ഥമാക്കിയത്. ദി പ്ലോട്ട് പിക്‌ചേഴ്‌സാണ് സുമതി വളവിന്റെ ഓവർസീസ് വിതരണാവകാശികൾ.
ശങ്കർ പി.വി ഛായാഗ്രഹണം നിർവഹിക്കുന്ന സുമതിവളവിന്റെ എഡിറ്റർ ഷഫീഖ് മുഹമ്മദ് അലിയാണ്. സൗണ്ട് ഡിസൈനർ- എം.ആർ. രാജാകൃഷ്ണൻ, ആർട്ട് -അജയ് മങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ -ഗിരീഷ് കൊടുങ്ങല്ലൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -ബിനു ജി. നായർ, വസ്ത്രാലങ്കാരം -സുജിത്ത് മട്ടന്നൂർ, മേക്കപ്പ് -ജിത്തു പയ്യന്നൂർ, സ്റ്റിൽസ് -രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ -ശരത് വിനു, വിഎഫ്എക്സ് - ഐഡന്റ് വിഎഫ്എക്സ് ലാബ്, പി ആർഒ -പ്രതീഷ് ശേഖർ.