'അൽബോറാഡ'പോസ്റ്റർ അറേഞ്ച്ഡ്
Malayalam

ശ്രീലങ്കൻ ചലച്ചിത്ര മേളയുമായി കൊച്ചിൻ ഫിലിം സൊസൈറ്റിയും ചാവറ കൾച്ചറൽ സെന്ററും

പപ്പപ്പ റിപ്പോര്‍ട്ടര്‍

കൊച്ചിൻ ഫിലിം സൊസൈറ്റിയുടെയും ചാവറ കൾച്ചറൽ സെന്ററിന്റെയും ആഭിമുഖ്യത്തിൽ ശ്രീലങ്കൻ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. പ്രശസ്തരായ ശ്രീലങ്കൻ സംവിധായകരുടെ സഹകരണത്തോടെ രണ്ടു ഘട്ടങ്ങളിലായാണ് ചലച്ചിത്ര പ്രദർശനം. ചാവറ ലൈബ്രറി ഹാളിൽ ഒക്ടോബർ 28, 29 തിയതികളിൽ വൈകീട്ട് 5.30 നാണ് ഒന്നാം ഘട്ട പ്രദർശനം.

ഒക്ടോബർ 28ന് പ്രസന്ന ജയക്കൊടി സംവിധാനം ചെയ്ത '28' എന്ന സിനിമ കാണിക്കും. 2014 ൽ സിംഹള ഭാഷയിൽ റിലീസ് ചെയ്ത ഈ ചിത്രം നിരവധി അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

'28' പോസ്റ്റർ

ഒക്ടോബർ 29 ന് അശോക ഹന്ദഗമ സംവിധാനം നിർവ്വഹിച്ച പ്രശസ്തമായ ചലച്ചിത്രം 'അൽബോറാഡ' പ്രദർശിപ്പിക്കും. 2021ൽ റിലീസ് ചെയ്‍ത ഈ ചിത്രം 2022 ഐഎഫ്എഫ്കെ യിൽ പ്രേക്ഷക ശ്രദ്ധ നേടി. പാബ്ലോ നെരൂദയുടെ സാങ്കല്പിക ലൈംഗിക ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം. ടോക്കിയോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

പ്രസന്ന ജയകൊടി,അശോക ഹന്ദ​ഗമ

28ന് ശ്രീലങ്കൻ സിനിമകളെ കുറിച്ച് കൊളംബോയിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിൻ്റെ മുൻഡയറക്ടർ എം രാമചന്ദ്രൻ പ്രഭാഷണം നടത്തും. മേളയുടെ രണ്ടാം ഘട്ടത്തിൽ പ്രസന്ന വിതനഗെയുടെ മൂന്ന് ചിത്രങ്ങൾ പ്രദർശത്തിലുണ്ടാവുമെന്ന് കൊച്ചിൻ ഫിലിം സൊസൈറ്റി സെക്രട്ടറി ബാലചന്ദ്രൻ വി.എ അറിയിച്ചു.