സ്പായെക്കുറിച്ചും ക്രോസ് മസാജിനെക്കുറിച്ചുമുള്ള വാർത്തകൾക്കിടെ സ്പാ പശ്ചാത്തലമാക്കി ഒരു സിനിമ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്. എബ്രിഡ് ഷൈൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ പേര് സ്പാ എന്നു തന്നെയാണ്. ആദ്യമായാണ് സ്പാ കേന്ദ്രീകരിച്ച് മലയാളത്തിൽ ഒരു സിനിമ വരുന്നത്. അത് സ്പാകളെക്കുറിച്ചുള്ള ചർച്ചകൾക്കിടെയായത് അമ്പരപ്പിക്കുന്ന യാദൃച്ഛികത. എ സർട്ടിഫിക്കറ്റോടെ അഡൾട്ട് കോമഡിയായാണ് സ്പാ പ്രേക്ഷകരിലേക്കെത്തുന്നത്.
സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, മേജർ രവി,വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ് മേജർ രവി, ജോജി കെ ജോൺ, സജിമോൻ പാറയിൽ, എബി, ഫെബി,മാസ്‌ക് മാൻ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
സ്പാറയിൽ ക്രിയേഷൻസ്,സഞ്ജു ജെ ഫിലിംസ് എന്നീ ബാനറിൽ സ്പാറയിൽ സഞ്ജു ജെ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു. സംഗീതം-ഇഷാൻ ഛബ്ര,ഗാനരചന-ബി.കെ ഹരിനാരായണൻ,സന്തോഷ് വർമ്മ, ആനന്ദ് ശ്രീരാജ്,എഡിറ്റർ-മനോജ്.പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജു ജെ,ഫൈനൽ മിക്സ്- എം ആർരാജകൃഷ്ണൻ,സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് എഡിറ്റിങ്-ശ്രീ ശങ്കർ,പ്രൊഡക്ഷൻ ഡിസൈനർ-ഷിജി പട്ടണം,കോസ്റ്റ്യൂംസ്- ഡിസൈൻ സുജിത്ത് മട്ടന്നൂർ.മേക്കപ്പ്-പി വി ശങ്കർ,സ്റ്റണ്ട്-മാഫിയ ശശി, അസോസിയേറ്റ് ഡയറക്ടർ-ആർച്ച എസ്.പാറയിൽ,ഡി ഐ-ആക്ഷൻ ഫ്രെയിംസ് മീഡിയ, കളറിസ്റ്റ്- സുജിത്ത് സദാശിവൻ,സ്റ്റിൽസ്-നിദാദ് കെ എൻ,വിഎഫ്എക്സ്- മാർജാര,പബ്ലിസിറ്റി ഡിസൈൻ- ടെൻ പോയിന്റ്, ഡിജിറ്റൽ മാർക്കറ്റിങ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്,പിആർഒ-മഞ്ജു ഗോപിനാഥ്, എ.എസ് ദിനേശ്.