ജിത്തു മാധവൻ്റെ ഭാര്യ ഷിഫ്ന സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജാചടങ്ങിൽ നിന്ന് ഫോട്ടോ-അറേഞ്ച്ഡ്
Malayalam

ജിത്തുമാധവന്റെ ഭാര്യ ഷിഫ്ന സംവിധായികയാകുന്നു,തുടക്കം കുറിക്കാൻ സൂര്യ

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകൻ ജിത്തു മാധവൻ്റെ ഭാര്യ ഷിഫ്ന ബബിൻ പാക്കർ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. ഡോ. അനന്തു എൻ്റർടെയ്ൻമെൻ്റ്സ് ബാനറിൽ ഡോ. അനന്തുവും തീയേറ്റർ ഓഫ് ഡ്രീംസ് ബാനറിൽ ഡോൾവിൻ കുര്യാക്കോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ പൂജ കൊച്ചിയിൽ നടന്നു.

തമിഴ് സൂപ്പർതാരം സൂര്യ മുഖ്യാതിഥിയായി എത്തിയ ചടങ്ങിൽ, നസ്രിയ, സൗബിൻ ഷാഹിർ, സംവിധായകരായ ഷാജി കൈലാസ്, ബി ഉണ്ണികൃഷ്ണൻ, റാഫി, എസ്.എൻ സ്വാമി തുടങ്ങി മലയാളത്തിലെ പ്രമുഖരായ സിനിമാ പ്രവർത്തകരും താരങ്ങളും സന്നിഹിതരായിരുന്നു. സൂര്യയാണ് ചിത്രത്തിൻ്റെ ആദ്യ ക്ലാപ് നൽകി ഔദ്യോഗികമായി ചിത്രത്തിന് തുടക്കം കുറിച്ചത്.

ജിത്തു മാധവൻ്റെ ഭാര്യ ഷിഫ്ന സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് സൂര്യ ആദ്യക്ലാപ് നല്കുന്നു

പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്. രോമാഞ്ചം, ആവേശം എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഒരുക്കിയ ജിത്തു മാധവൻ്റെ പുതിയ ചിത്രം തമിഴിൽ സൂര്യ നായകനായാണ് ഒരുങ്ങുന്നത്. അതിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് അദ്ദേഹത്തിൻ്റെ ഭാര്യ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രവും ആരംഭിക്കുന്നത്. ചിത്രീകരണം ഉടൻ ആരംഭിക്കും. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും. വാർത്താപ്രചരണം - വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.