‘L365’ന്റെ ക്യാമറാമാൻ ഷാജികുമാറിന് സ്വാ​ഗതമോതി അണിയറപ്രവർത്തകർ പുറത്തിറക്കിയ പോസ്റ്റർ അറേഞ്ച്ഡ്
Malayalam

ഷാജികുമാർ തുടരും;ഇനി മോഹൻലാലിന്റെ കാക്കിവേഷത്തിന്റെ ക്യാമറ

പപ്പപ്പ റിപ്പോര്‍ട്ടര്‍

മോഹൻലാൽ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്ന ‘L365’ന്റെ ഓരോ പുതിയവാർത്തയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ അണിയറസം​ഘത്തിലേക്കെത്തുന്ന ഓരോരുത്തരുടെയും പേരുകൾ പ്രേക്ഷകരിൽ വലിയ പ്രതീക്ഷ ഉയർത്തുന്നു.

മലയാള സിനിമയിലെ പ്രമുഖ ഛായാഗ്രാഹകനായ ഷാജി കുമാർ ആണ് ചിത്രത്തിന്റെ ക്യാമറയെന്ന വാർത്തയാണ് ഏറ്റവും ഒടുവിലെത്തുന്നത്. മോഹൻലാലിന്റെ വമ്പൻഹിറ്റുകളുടെ ക്യാമറാമാനെന്ന പ്രത്യേകതയുണ്ട് ഇദ്ദേഹത്തിന്. മനോഹരമായ ഫ്രെയിമുകൾ കൊണ്ട് പ്രേക്ഷകപ്രിയനായ ഷാജി കുമാർ തുടരും, പുലിമുരുകൻ, നരൻ, പോക്കിരി രാജ, സൗണ്ട് തോമ, മല്ലു സിങ്, സീനിയർസ്, റോബിൻഹുഡ് എന്നിവയുൾപ്പെടെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചു. മലയാളത്തോടൊപ്പം തമിഴ് ചലച്ചിത്ര രംഗത്തും തന്റെ സംഭാവനകളാൽ ശ്രദ്ധ നേടിയ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് L365. ഷാജി കുമാർ എത്തുന്നതോടെ ചിത്രം ഒരു വിഷ്വൽ ട്രീറ്റ് ആയിരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഡാൻ ഓസ്റ്റിൻ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘തല്ലുമാല’, ‘വിജയ് സൂപ്പറും പൗർണമിയും’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനായ ഡാൻ, ‘അഞ്ചാംപാതിര’യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറുമായിരുന്നു. കഥ,തിരക്കഥ,സംഭാഷണം ഒരുക്കുന്നത് ‘അടി’, ‘ഇഷ്‌ക്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രതീഷ് രവിയാണ്.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രം എന്ന പ്രത്യേകതയും ‘L365’ നെ വലിയ പ്രതീക്ഷയുള്ള പ്രോജക്ട് ആക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവായ ആഷിക് ഉസ്മാൻ അറിയിച്ചു.