ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രം 'സീക്രട്ട് ഓഫ് കലിംഗ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പോസ്റ്റര്‍ പങ്കുവച്ചത്. മിസ്റ്ററി-ഹൊറര്‍-കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രമായിരിക്കും ഇതെന്ന് പോസ്റ്റര്‍ സൂചിപ്പിക്കുന്നു.
സനീഷ് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനൊപ്പം റിയാസ് ഖാന്‍, അല്‍ത്താഫ് സലിം, പ്രമുഖ സോഷ്യല്‍ മീഡിയ താരം നിതിന്‍ പരമേശ്വര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സംവിധായകനും ജിഷ്ണു എം. ആര്യനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഐറ ഫിലിംസിന്റെ ബാനറില്‍ ബഷീര്‍ വരന്തരപ്പിള്ളിയും സുല്‍ത്താനും ചേര്‍ന്നാണു ചിത്രം നിര്‍മിക്കുന്നത്.
അശ്രിത് സന്തോഷ് ഛായാഗ്രഹണവും അശ്വന്ത് രവീന്ദ്രന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഗോകുല്‍ ശ്രീകണ്ഠനാണു സംഗീതം നല്‍കുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ധനുഷ് ഹരികുമാറും വിമല്‍ജിത്ത് വിജയനും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. സിനിമയുടെ പ്രമേയം, കൂടുതല്‍ അഭിനേതാക്കള്‍, റിലീസ് തിയതി എന്നിവയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.