'തിയേറ്റർ' സംവിധായകൻ സജിൻ ബാബു(വലത്) റഷ്യയിലെ ടാട്ടാർസ്ഥാൻ പ്രസിഡന്റ് റുസ്തം മിന്നിഖാനോവിനൊപ്പം അറേഞ്ച്ഡ്
Malayalam

റഷ്യയിൽ പ്രശംസയും കൈയടിയും നേടി 'തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി'

പപ്പപ്പ റിപ്പോര്‍ട്ടര്‍

ദേശീയ അവാർഡ് ജേതാവ് സജിൻ ബാബു സംവിധാനം ചെയ്ത 'തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി'ക്ക് റഷ്യയിൽ മികച്ച പ്രതികരണം. റഷ്യയിലെ രണ്ട് പ്രധാന നഗരങ്ങളായ കസാനിലെയും യാൾട്ടയിലെയും ചലച്ചിത്ര മേളകളിൽ ഒരേസമയം പ്രദർശിപ്പിച്ചുകൊണ്ട് ചിത്രം ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായി.

യാൾട്ട അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (യുറേഷ്യൻ ബ്രിഡ്ജ്) ഇന്റർനാഷണൽ കോമ്പറ്റീഷൻ വിഭാഗത്തിലും, പിന്നീട് കസാനിൽ നടന്ന ടൈം: ടാട്ടാർസ്ഥാൻ–ഇന്ത്യ മ്യൂച്വൽ എഫിഷ്യൻസി ബിസിനസ്സ് ഫോറത്തിന്റെ ഭാഗമായും ഈ സിനിമ പ്രദർശിപ്പിച്ചു. ഇരു സ്ഥലങ്ങളിലും നിരൂപകരുടെയും പ്രതിനിധികളുടെയും പ്രേക്ഷകരുടെയും കയ്യടിയും പ്രശംസയും നേടാനും ഇതിന് സാധിച്ചു.

'ഇന്ത്യയുടെ ഏകദേശം അഞ്ചിരട്ടി വലിപ്പമുള്ള റഷ്യ പോലുള്ള ഒരു രാജ്യത്ത് ഒരേസമയം രണ്ട് നഗരങ്ങളിൽ 'തിയേറ്റർ' പ്രദർശിപ്പിക്കാൻ കഴിഞ്ഞത് വളരെ അപൂർവമായതും സന്തോഷം നല്കുന്നതുമായ കാര്യമാണ്' എന്ന് സംവിധായകൻ സജിൻ ബാബു പറഞ്ഞു. മലയാള സിനിമയ്ക്ക് അതിർത്തികൾ കടന്ന് സ്വീകാര്യത ലഭിക്കുന്നത് എല്ലാവർക്കും അഭിമാനകരമായ നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടൈം ഫോറത്തിന്റെ ഭാഗമായി, പങ്കെടുത്ത ചലച്ചിത്ര പ്രവർത്തകർക്ക് ടാട്ടാർസ്ഥാൻ പ്രസിഡന്റ് റുസ്തം മിന്നിഖാനോവ് ആതിഥ്യമരുളി. തുടർന്ന് ‘ആധുനിക ഇന്ത്യൻ സിനിമയിലെ നിലവിലെ പ്രവണതകൾ’ എന്നതിനെക്കുറിച്ചുള്ള ചർച്ചയുമുണ്ടായിരുന്നു.

ടൈം: ടാട്ടാർസ്ഥാൻ–ഇന്ത്യ മ്യൂച്വൽ എഫിഷ്യൻസി ബിസിനസ്സ് ഫോറത്തിന്റെ ഭാ​ഗമായി നടന്ന ചർച്ചയിൽ സജിൻ ബാബു,ഡോ.ബിജു തുടങ്ങിയവർ