രാജസേനൻ,ജയറാം ഫോട്ടോകടപ്പാട്-വിക്കിപ്പീഡിയ,ഫേസ്ബുക്ക്
Malayalam

'ഞങ്ങളെ തമ്മിൽ അകറ്റിയത് ചിലർ': ജയറാമുമായുള്ള പിണക്കത്തെക്കുറിച്ച് രാജസേനൻ

പപ്പപ്പ ഡസ്‌ക്‌

മ​ല​യാ​ള സി​നി​മ​യി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച വി​ജ​യ​ക്കൂ​ട്ടു​കെ​ട്ടു​ക​ളി​ലൊ​ന്നാ​യി​രു​ന്നു രാ​ജ​സേ​ന​ൻ-​ജ​യ​റാം. മേ​ല​പ്പ​റ​മ്പി​ൽ ആ​ൺ​വീ​ട്, ആ​ദ്യ​ത്തെ ക​ൺ​മ​ണി, അ​നി​യ​ൻ ബാ​വ, ചേ​ട്ട​ൻ ബാ​വ, ദി​ല്ലി​വാ​ല രാ​ജ​കു​മാ​ര​ൻ, കൊ​ട്ടാ​രം​വീ​ട്ടി​ലെ അ​പ്പൂ​ട്ട​ൻ തു​ട​ങ്ങി നി​ര​വ​ധി ഹി​റ്റു​ക​ൾ ഇ​വ​രു​ടെ കൂ​ട്ടു​കെ​ട്ടി​ലൂ​ടെ പി​റ​ന്നു. പി​ന്നീ​ട്, ഇ​വ​രു​വ​രും ത​മ്മി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​കു​ക​യും അ​ക​ലു​ക​യും ചെ​യ്തു. മ​ധു​ച​ന്ദ്ര​ലേ​ഖ, ക​ന​ക​സിം​ഹാ​സ​നം എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ഈ ​കൂ​ട്ടു​കെ​ട്ടി​ൽ പി​ന്നീ​ട് ചി​ത്ര​ങ്ങ​ൾ പി​റ​ന്നി​ട്ടി​ല്ല.

ജയറാമുമായി അ​ക​ലാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് ഇ​പ്പോ​ൾ തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് രാ​ജ​സേ​ന​ൻ: 'ദി​ലീ​പി​നെ​പ്പോ​ലെ ക​ഥ​ക​ളി​ൽ ഇ​ട​പെ​ടു​ന്ന ശീ​ലം ജ​യ​റാ​മി​ന് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഫോ​ണി​ലൂ​ടെ ക​ഥ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ​കേ​ട്ട് നേ​രി​ട്ട് ലൊ​ക്കേ​ഷ​നി​ലെ​ത്തി അ​ഭി​ന​യി​ക്കു​ന്ന​താ​യി​രു​ന്നു ജ​യ​റാ​മി​ന്‍റെ രീ​തി. എ​ന്നാ​ൽ മ​ധു​ച​ന്ദ്ര​ലേ​ഖ, ക​ന​ക​സിം​ഹാ​സ​നം എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം അ​ടു​ത്ത സി​നി​മ​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​പ്പോ​ൾ വി​യോ​ജി​പ്പു​ക​ൾ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ഫോ​ണി​ലാ​ണ് സം​സാ​രി​ച്ച​ത്. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ട​ലെ​ടു​ത്ത​പ്പോ​ൾ, എ​ങ്കി​ൽ പി​ന്നെ കാ​ണാം എ​ന്ന് പ​റ​ഞ്ഞ് സ്നേ​ഹ​ത്തോ​ടെ​യാ​ണ് ഞ​ങ്ങ​ൾ പി​രി​ഞ്ഞ​ത്, വ​ഴ​ക്കി​ട്ട​ല്ല.'

രാജസേനൻ,ജയറാം,സുധാറാണി എന്നിവർ 'ആദ്യത്തെ കണ്മണി'യുടെ സെറ്റിൽ

ശ​ക്ത​മാ​യ ഒ​രു കൂ​ട്ടു​കെ​ട്ടി​ൽ ചെ​റി​യൊ​രു അ​ക​ൽ​ച്ച ഉ​ണ്ടാ​യാ​ൽ അ​ത് വ​ലു​താ​ക്കി കാ​ണി​ക്കാ​നും ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ അ​ക​ലം കൂ​ട്ടാ​നും സി​നി​മാ മേ​ഖ​ല​യി​ൽ ആ​ളു​ക​ളു​ണ്ടാ​കു​മെ​ന്നും, ത​ന്നെ​യും ജ​യ​റാ​മി​നെ​യും അ​ത്ത​ര​ത്തി​ൽ ചി​ല​ർ മാ​റ്റി​നി​ർ​ത്തി​യ​താ​ണെ​ന്നും രാ​ജ​സേ​ന​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ഈ ​മാ​റ്റം ജ​യ​റാം അ​റി​ഞ്ഞി​ല്ലെ​ങ്കി​ലും താ​ൻ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു​വെ​ന്നും രാ​ജ​സേ​ന​ൻ പ​റ​ഞ്ഞു.

ജയറാമിനെ നായകനാക്കി രാജസേനൻ സംവിധാനം ചെയ്ത 'സ്വപ്നലോകത്തെ ബാലഭാസ്കരൻ' എന്ന സിനിമയുടെ പോസ്റ്റർ

കു​ടും​ബ​ച​ല​ച്ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട രാ​ജ​സേ​ന​ൻ‌ പി.​കെ. ജോ​സ​ഫി​ന്‍റെ സ​ഹാ​യി​യാ​യാ​ണ് സി​നി​മ​യി​ലെ​ത്തു​ന്ന​ത്. ദേ​വ​ൻ, മേ​ന​ക എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സം​വി​ധാ​നം ചെ​യ്ത ആ​ഗ്ര​ഹം (1984) ആ‍​യി​രു​ന്നു ര​ജ​സേ​ന​ന്‍റെ ആ​ദ്യ ചി​ത്രം. ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്ത ച​ല​ച്ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. ക​ടി​ഞ്ഞൂ​ൽ ക​ല്യാ​ണം, സ്വ​പ്ന​ലോ​ക​ത്തെ ബാ​ല​ഭാ​സ്ക​ര​ൻ, ആ​ദ്യ​ത്തെ ക​ണ്മ​ണി, അ​നി​യ​ൻ ബാ​വ ചേ​ട്ട​ൻ ബാ​വ, സി.​ഐ.​ഡി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ബി.​എ, ബി.​എ​ഡ്. വാ​ർ​ധ​ക്യ​പു​രാ​ണം, മേ​ലേ​പ്പ​റ​മ്പി​ൽ ആ​ൺ​വീ​ട് , അ​യ​ല​ത്തെ അ​ദ്ദേ​ഹം, കൊ​ട്ടാ​രം വീ​ട്ടി​ൽ അ​പ്പൂ​ട്ട​ൻ, ദി​ല്ലി​വാ​ല രാ​ജ​കു​മാ​ര​ൻ, മേ​ഘ​സ​ന്ദേ​ശം, ഡാ​ർ​ലിങ് ഡാ​ർ​ലിങ്, ഞ​ങ്ങ​ൾ സ​ന്തു​ഷ്ട​രാ​ണ്, ക​ഥാ​നാ​യ​ക​ൻ തു​ട​ങ്ങി​യ നി​ര​വ​ധി ഹി​റ്റ് സി​നി​മ​ക​ൾ രാ​ജ​സേ​ന​ൻ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.