പൃഥ്വിരാജ് ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രം 
Malayalam

'നോ​ബ​ഡി​ക്ക് പി​ന്നാ​ലെ സ്മ​ഗ്ല​ർ വ​രും'; 'ഖ​ലീ​ഫ'യ്ക്ക് ദുബായിയിൽ പാ​ക്ക​പ്പ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

മ​ല​യാ​ള സി​നി​മാ​പ്രേ​മി​ക​ൾ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന പൃ​ഥ്വി​രാ​ജ്-​വൈ​ശാ​ഖ് ചി​ത്രം 'ഖ​ലീ​ഫ'​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ന് ദു​ബാ​യി​ൽ ശു​ഭ​പ​ര്യ​വ​സാ​നം. വ​മ്പ​ൻ ക്യാ​ൻ​വാ​സി​ൽ ഒ​രു​ങ്ങു​ന്ന മാ​സ് ആ​ക്ഷ​ൻ ചി​ത്ര​ത്തി​ന്‍റെ അ​വ​സാ​ന ഷെ​ഡ്യൂ​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ദു​ബാ​യി​ൽ പൂ​ർ​ത്തി​യാ​യ​ത്.

ചി​ത്രം വ​രാ​നി​രി​ക്കു​ന്ന ഓ​ണം റി​ലീ​സാ​യി ഓ​ഗ​സ്റ്റ് 20-ന് ​തി​യേ​റ്റ​റു​ക​ളി​ൽ പൂ​ര​ക്കാ​ഴ്ച​യൊ​രു​ക്കാ​ൻ എ​ത്തും. 'രാ​ജീ​വ​ന് പി​ന്നാ​ലെ ആ​മി​ർ അ​ലി എ​ത്തും, നോ​ബ​ഡി​ക്ക് പി​ന്നാ​ലെ സ്മ​ഗ്ല​ർ വ​രും' എ​ന്ന മാ​സ് ഡ​യ​ലോ​ഗോ​ടെ പൃ​ഥ്വി​രാ​ജ് ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പാ​ക്ക​പ്പ് വി​വ​രം ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്.

'മാ​മ്പ​റ​യ്ക്ക​ൽ ആ​മി​ർ അ​ലി' എ​ന്ന പ​വ​ർ​ഫു​ൾ ക​ഥാ​പാ​ത്ര​മാ​യാ​ണ് പൃ​ഥ്വി​രാ​ജ് സ്ക്രീ​നി​ൽ ത​ക​ർ​ത്താ​ടാ​ൻ വ​രു​ന്ന​ത്. എ​ന്നാ​ൽ ആ​രാ​ധ​ക​രെ ഡ​ബി​ൾ എ​ന​ർ​ജി​യി​ലാ​ക്കു​ന്ന മ​റ്റൊ​രു സ​ർ​പ്രൈ​സ് വാ​ർ​ത്ത ചി​ത്ര​ത്തി​ൽ അ​തി​ഥി വേ​ഷ​ത്തി​ൽ സാ​ക്ഷാ​ൽ മോ​ഹ​ൻ​ലാ​ലും എ​ത്തു​ന്നു എന്നതാണ്. പപ്പപ്പ ഡോട് കോം ആണ് ഈ വിവരം ആദ്യം പുറത്തുവിട്ടത്. 'മാ​മ്പ​റ​യ്ക്ക​ൽ അ​ഹ​മ്മ​ദ് അ​ലി' എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് മോഹൻലാൽ വ​രു​ന്ന​ത്. ര​ണ്ടു ഭാ​ഗ​ങ്ങ​ളാ​യി പ്ലാ​ൻ ചെ​യ്തി​രി​ക്കു​ന്ന ഖ​ലീ​ഫ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ മോ​ഹ​ൻ​ലാ​ലാ​യി​രി​ക്കും നാ​യ​ക​ൻ. ര​ണ്ടാം ഭാ​ഗ​ത്തി​ലും പൃ​ഥ്വി​രാ​ജ് ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ൽ ഒ​പ്പ​മു​ണ്ടാ​കും.

'ഖലീഫ' പോസ്റ്റർ

'ക​ടു​വ'​യ്ക്ക് ശേ​ഷം ജി​നു എ​ബ്ര​ഹാ​മി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്തി​ന്‍റെ കാ​ണാ​പ്പു​റ​ങ്ങ​ളാ​ണ് ച​ർ​ച്ച ചെ​യ്യു​ന്ന​ത്. ബോ​ളി​വു​ഡ് താ​രം നീ​ൽ നി​തി​ൻ മു​കേ​ഷ് ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഖലീഫ. ജോ​മോ​ൻ ടി. ​ജോ​ണി​ന്‍റെ ക്യാമറ‍യും ജേ​ക്സ് ബി​ജോ​യി​യു​ടെ തി​യേ​റ്റ​ർ ഇ​ള​ക്കി​മ​റി​ക്കു​ന്ന പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ചി​ത്ര​ത്തി​ന് മാ​റ്റു​കൂ​ട്ടും. ച​മ​ൻ ചാ​ക്കോ​യാ​ണ് എ​ഡി​റ്റിങ്. ഹോ​ളി​വു​ഡ് സ്റ്റൈ​ൽ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത് പ്ര​ശ​സ്ത ഫൈ​റ്റ് മാ​സ്റ്റ​ർ യാ​നി​ക്ക് ബെ​ൻ ആ​ണ്.