കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ പൂർണ്ണിമ ഇന്ദ്രജിത്ത്. ഷെയ്ൻ നിഗം ചിത്രം 'ബൾട്ടി'യിൽ ഗീ മാ എന്ന കഥാപാത്രമായി ഞെട്ടിക്കാനൊരുങ്ങുകയാണ് താരം. കയ്യിൽ എരിയുന്ന സിഗരറ്റും ആരേയും കൂസാത്ത നോട്ടവുമായി എത്തിയിരിക്കുന്ന ക്യാരക്ടർ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായി. സെപ്റ്റംബർ 26നാണ് 'ബൾട്ടി' തിയേറ്ററുകളിലെത്തുക.
'ബൾട്ടി'യിൽ ഇതുവരെ ചെയ്യാത്ത രീതിയിലുള്ള വേറിട്ട അഭിനയമുഹൂർത്തങ്ങളുമായാണ് പൂർണിമ എത്തുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ബാലതാരമായി തുടങ്ങി പിന്നീട് സഹനടിയായും നായിക വേഷത്തിലും ക്യാരക്ടർ റോളുകളിലുമൊക്കെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് പൂർണിമ. 2001ന് ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത ശേഷം 2019-ൽ 'വൈറസി'ലൂടെയാണ് ഗംഭീര തിരിച്ചുവരവ് നടത്തിയത്. 'ഒരു കട്ടിൽ ഒരു മുറി' എന്ന ചിത്രത്തിലാണ് ഒടുവിൽ നായികാവേഷത്തിൽ അഭിനയിച്ചത്. 'ബൾട്ടി'യിലെ വേഷം കരിയറിൽ തന്നെ പൂർണ്ണിമയുടെ ഏറ്റവും വ്യത്യസ്തമായ വേഷമാകുമോ എന്നാണ് സിനിമാപ്രേക്ഷകർ ഉറ്റുനോക്കുന്നത്.
ചിത്രത്തിൽ ഉദയൻ എന്ന കഥാപാത്രമായി ഷെയിൻ നിഗവും കുമാർ എന്ന കഥാപാത്രമായി ശന്തനു ഭാഗ്യരാജും സോഡ ബാബുവായി അൽഫോൻസ് പുത്രനും ഭൈരവൻ എന്ന കഥാപാത്രമായി സെൽവരാഘവനും എത്തുന്നുണ്ട്. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായി ഒരുങ്ങുന്ന 'ബൾട്ടി'യുടെ സംവിധാനം നിർവ്വഹിക്കുന്നത് നവാഗതനായ ഉണ്ണി ശിവലിംഗമാണ്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമ്മാണം.
കേരള - തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. തമിഴും മലയാളവും ഇടകലർന്ന പ്രദേശത്തെ ഒരു പറ്റം ചെറുപ്പക്കാരുടെ കഥയിൽ കബഡിയും സൗഹൃദവും പ്രണയവും സംഘർഷമെല്ലാം പശ്ചാത്തലമായി വരുന്നു. 'മഹേഷിന്‍റെ പ്രതികാരം', 'മായാനദി', 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ', ‘ന്നാ താൻ കേസ് കൊട്‘ എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമ്മാതാവായ സന്തോഷ് ടി. കുരുവിള നിർമ്മിക്കുന്ന ചിത്രം കൂടിയാണ് 'ബൾട്ടി'.
ഛായാഗ്രഹണം: അലക്സ് ജെ പുളിക്കൽ, ക്രിയേറ്റീവ് ഡയറക്ടർ: വാവ നുജുമുദ്ദീൻ, എഡിറ്റർ: ശിവ്കുമാർ വി പണിക്കർ, കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, കലാസംവിധാനം: ആഷിക് എസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, അഡീഷണൽ ഡയലോഗ്: ടിഡി രാമകൃഷ്ണൻ, സംഘട്ടനം: ആക്ഷൻ സന്തോഷ്, വിക്കി, പ്രൊജക്ട് കോഓർഡിനേറ്റർ: ബെന്നി കട്ടപ്പന, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ എം, അസോസിയേറ്റ് ഡയറക്ടർമാർ: ശബരിനാഥ്, രാഹുൽ രാമകൃഷ്ണൻ, സാംസൺ സെബാസ്റ്റ്യൻ, മെൽബിൻ മാത്യു (പോസ്റ്റ് പ്രൊഡക്ഷൻ), വസ്ത്രാലങ്കാരം: മെൽവി ജെ, ഡി.ഐ: കളർ പ്ലാനെറ്റ്, ഗാനരചന: വിനായക് ശശികുമാർ, സ്റ്റിൽസ്: സജിത്ത് ആർ.എം, വിഎഫ്എക്സ്: ആക്സൽ മീഡിയ, ഫോക്സ്ഡോട്ട് മീഡിയ, കളറിസ്റ്റ്: ശ്രീക് വാര്യർ, ഗ്ലിംപ്സ് എഡിറ്റ്: ഹരി ദേവകി, ഡിസ്ട്രിബ്യൂഷൻ: മൂൺഷോട്ട് എന്‍റർടെയ്ൻമെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ്, എസ്ടികെ ഫ്രെയിംസ്, സിഒഒ: അരുൺ സി തമ്പി, സിഎഫ്ഒ: ജോബീഷ് ആന്‍റണി, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ: മിലിന്ദ് സിറാജ്, ടൈറ്റിൽ ഡിസൈൻസ്: റോക്കറ്റ് സയൻസ്, പബ്ലിസിറ്റി ഡിസൈൻസ്: വിയാക്കി, ആന്റണി സ്റ്റീഫൻ, പിആർഒ: ഹെയിൻസ്, യുവരാജ്, മാർക്കറ്റിംഗ് - വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽഎൽപി.