'പ്ലൂട്ടോ' ഫസ്റ്റ് ​ഗ്ലിംപ്സ് പോസ്റ്റർ അറേഞ്ച്ഡ്
Malayalam

സിം​ഗപ്പുരിനെ സാക്ഷിയാക്കി 'പ്ലൂട്ടോ' ടീസർ ലോഞ്ച്

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് സിംഗപ്പൂരിന്റെ മണ്ണിൽ ആദ്യമായി ഒരു മലയാള സിനിമയുടെ ലോഞ്ചിങ്. നീരജ് മാധവ്, അൽത്താഫ് സലിം എന്നിവരെ പ്രധാന വേഷത്തിലെത്തുന്ന 'പ്ലൂട്ടോ' എന്ന ചിത്രത്തിൻ്റെ ആകാംക്ഷയുണർത്തുന്ന ടീസർ,സിംഗപ്പുരിൽ നടന്ന അവിടത്തെ മന്ത്രി ദിനേഷ് വസു പ്രകാശനം ചെയ്തു. ഓർക്കിഡ് ഫിലിംസ്,പക്കാ ലോക്കൽ,മീഡിയ 5 എന്നിവർ ചേർന്ന് സംഘടിപ്പിച്ച വിനീത് ശ്രീനിവാസൻ ലൈവ് ഇൻ കോൺസേർട്ടിനിടെയായിരുന്നു സിനിമാ പ്രേമികളെ ആവേശത്തിലാക്കിയ ഈ പ്രകാശനം.

ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന 'പ്ലൂട്ടോ' ഒരു കംപ്ലീറ്റ് ഫൺ എന്റർടെയ്‌നർ ആയിരിക്കുമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. 'എങ്കിലും ചന്ദ്രികേ' എന്ന ചിത്രത്തിന് ശേഷം ആദിത്യൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. പ്ലൂട്ടോയിലെ രസകരമായ ആ ഏലിയൻ കഥാപാത്രമായി എത്തുന്നത് അൽത്താഫ് സലിമാണ്. അർഷ ബൈജു, അജു വർഗീസ്, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്,തുഷാര പിള്ള,സച്ചിൻ ജോസഫ്,നിമ്ന ഫത്തൂമി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

'പ്ലൂട്ടോ' ഫസ്റ്റ് ​ഗ്ലിംപ്സിൽ അൽത്താഫ് സലിം

ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം വിഷ്ണു ശർമ നിർവ്വഹിക്കുന്നു. മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും തമാശകളും ആണ് ചിത്രത്തിന്റെ മുഖ്യ വിഷയം. മലയാളത്തിൽ അപൂർവമായി കൈകാര്യം ചെയ്യുന്ന ഏലിയൻ കോമഡി ശ്രദ്ധനേടുമെന്നാണ് പ്രതീക്ഷ.

'പ്ലൂട്ടോ' ഫസ്റ്റ് ​ഗ്ലിംപ്സിൽ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയകൃഷ്ണൻ ആർ കെ, കഥ തിരക്കഥ-നിയാസ് മുഹമ്മദ്, സംഗീതം-അർക്കാഡോ, എഡിറ്റർ-സനത് ശിവരാജ്,ക്രിയേറ്റീവ് പ്രൊഡ്യൂസർമാർ- അനന്തു സുരേഷ്, കിഷോർ ആർ കൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അർജ്ജുനൻ,അസോസിയേറ്റ് ഡയറക്ടർ-നൗഫൽ സലിം, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ മാനേജർ-പക്കു, പ്രൊഡക്ഷൻ ഡിസൈനർ-രാഖിൽ, മേക്കപ്പ്-റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈൻ-ശങ്കരൻ എഎസ്,കെ സി സിദ്ധാർത്ഥൻ,സൗണ്ട് മിക്സിങ്-വിഷ്ണു സുജാതൻ, വിഎഫ്എക്സ് - ഫ്ലയിങ് പ്ലൂട്ടോ, സ്റ്റണ്ട് - എപിയൻസ്, ഫിനാൻസ് കൺട്രോളർ-സണ്ണി താഴുതല, സ്റ്റിൽസ്-അമൽ സി സദർ,ഡിസൈൻ-ടെൻ പോയ്ന്റ്സ്,വിഷ്വൽ പ്രൊമോഷൻസ് സ്‌നേക് പ്ലാന്റ്-പിആർഒ-എ.എസ് ദിനേശ്.