'പ്ലൂ​ട്ടോ'റിലീസ് പോസ്റ്റർ അറേഞ്ച്ഡ്
Malayalam

'പ്ലൂട്ടോ'യിൽ നിന്നൊരാൾ മലയാളസിനിമയിലേക്ക്; സ​യ​ൻ​സ് ഫി​ക്ഷ​ൻ കോ​മ​ഡി ജൂലായ് 30ന്

പപ്പപ്പ ഡസ്‌ക്‌

നീ​ര​ജ് മാ​ധ​വി​നെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി ആ​ദി​ത്യ​ൻ ച​ന്ദ്ര​ശേ​ഖ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന 'പ്ലൂ​ട്ടോ' ജൂ​ലായ് 30-ന് ​തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തും. സ​യ​ൻ​സ് ഫി​ക്ഷ​ൻ കോ​മ​ഡി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ചി​ത്രത്തിന്‍റെ പു​തി​യ പോ​സ്റ്റ​റി​നൊ​പ്പ​മാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ റി​ലീ​സ് തീ​യ​തി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

2023-ൽ ​പു​റ​ത്തി​റ​ങ്ങി​യ 'എ​ങ്കി​ലും ച​ന്ദ്രി​കേ' എ​ന്ന ചി​ത്ര​ത്തിനു ശേ​ഷം ആ​ദി​ത്യ​ൻ ച​ന്ദ്ര​ശേ​ഖ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. നി​യാ​സ് മു​ഹ​മ്മ​ദാ​ണ് ചി​ത്ര​ത്തിന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ അ​ന്യ​ഗ്ര​ഹ​ജീ​വി​യു​ടെ വേ​ഷ​ത്തി​ലാ​ണ് അ​ൽ​ത്താ​ഫ് സ​ലിം എ​ത്തു​ന്ന​ത്. 'മു​കു​ന്ദ​ൻ ഉ​ണ്ണി അ​സോ​സി​യേ​റ്റ്സ്' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ആ​ർ​ഷ ബൈ​ജു ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്നു. അ​ജു വ​ർ​ഗീ​സ്, ദി​നേ​ഷ് പ്ര​ഭാ​ക​ർ, സു​ബി​ൻ എ​സ്.​ബി, വി​നീ​ത് ത​ട്ടി​ൽ ഡേ​വി​ഡ് എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

'പ്ലൂട്ടോ' സെക്കൻഡ് ലുക്ക് പോസ്റ്റർ

ഓ​ർ​ക്കി​ഡ് ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലിന്‍റെ ബാ​ന​റി​ൽ റെ​ജു കു​മാ​റും ര​ശ്മി റെ​ജു​വും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. വി​ഷ്ണു ശ​ർ​മ ഛായാ​ഗ്ര​ഹ​ണ​വും സ​നാ​ത് ശി​വ​രാ​ജ് എ​ഡി​റ്റിങ്ങും നി​ർ​വ​ഹി​ക്കു​ന്നു.