'പിക്നിക്' ഫസ്റ്റ്ലുക്ക് പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Malayalam

'ബെ​ത്‌​ല​ഹേമി'ൽ നിന്ന് ഇനിയൊരു 'പിക്നിക്';സന്ദീപ് പ്രദീപ് നായകൻ,കിരൺ ജോസി സംവിധായകൻ

പപ്പപ്പ ഡസ്‌ക്‌

'ബെ​ത്‌​ല​ഹേം കുടുംബയൂണിറ്റി'നുശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് ഭാവനസ്റ്റുഡിയോസ്. 'പിക്നിക്' എന്നുപേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത് പ്രേമലുവിന്റെയും ബെ​ത്‌​ല​ഹേമിന്റെ സഹരചയിതാവായ കിരൺ ജോസിയാണ്. സന്ദീപ് പ്രദീപ് ആണ് നായകൻ. ഇന്ദ്രജിത്ത്,ദിലീഷ് പോത്തൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കിരൺ ജോസിയുടെ ആദ്യ സംവിധാനസംരംഭമാണിത്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ,ദിലീഷ് പോത്തൻ,ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് പിക്നിക് നിർമിക്കുന്നത്. കിരൺ ജോസിയും അനുരാജ് ഒബിയും ചേർന്നാണ് രചന. ​ഗോവിന്ദ് വസന്ത സം​ഗീതസംവിധാനം നിർവഹിക്കുന്നു. മറ്റ് അണിയറപ്രവർത്തകർ ഇവരാണ്: ഛായാ​ഗ്രഹണം: ആദർശ് സദാനന്ദൻ, എഡിറ്റർ:സനത് ശിവരാജ്,ആർട്ട്: വിവേക് കളത്തിൽ,കോസ്റ്റ്യൂം: ആഷിഷ് നമ്പ്യാർ,മേക്കപ്പ്: റോണക്സ് സേവ്യർ.

'പിക്നിക്' ഫസ്റ്റ്ലുക്ക് പോസ്റ്റർ

ഫാമിലി കോമഡി ഡ്രാമയായാണ് പിക്നിക് ഒരുങ്ങുന്നത്. മലയാളത്തിനുപുറമേ തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിൽ അടുത്തവർഷം ജനുവരി 14ന് ചിത്രം റിലീസ് ചെയ്യും.