മലയാള സിനിമയിലെ ഇതിഹാസങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും 18 വര്‍ഷത്തിനുശേഷം ഒന്നിച്ച മഹേഷ് നാരായണന്‍ ചിത്രം 'പേട്രിയറ്റ്' ആഗോള ബോക്‌സ് ഓഫീസില്‍ തകര്‍പ്പന്‍ മുന്നേറ്റത്തോടെ തുടക്കംകുറിച്ചു. റിലീസ് ദിനമായ വെള്ളിയാഴ്ച മാത്രം ചിത്രം 29.37 കോടി രൂപയാണു ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍നിന്നു സ്വന്തമാക്കിയത്.
ഇന്ത്യയേക്കാള്‍ വിദേശ മാര്‍ക്കറ്റുകളിലാണു ചിത്രം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. ഇന്‍ഡസ്ട്രി ട്രാക്കറായ സാക്‌നില്‍കിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍നിന്ന് 11.37 കോടി രൂപയും വിദേശ രാജ്യങ്ങളില്‍നിന്ന് 18 കോടി രൂപയുമാണു ചിത്രം ആദ്യദിനം നേടിയത്. ഇന്ത്യയിലെ നെറ്റ് കളക്ഷന്‍ 9.80 കോടി രൂപയാണ്. ചിത്രത്തിനു ലഭിച്ച വമ്പിച്ച പ്രീ-റിലീസ് അഡ്വാന്‍സ് ബുക്കിങ് ഈ കുതിപ്പിനു വലിയ കരുത്തായി.
പ്രതിരോധ മേഖലയിലെ സയന്റിഫിക് അഡ്വൈസറുടെ കഥയാണു ചിത്രം പറയുന്നത്. ഡിജിറ്റല്‍ നിരീക്ഷണ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതും വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവും പോലുള്ള ഗൗരവകരമായ സാമൂഹിക വിഷയങ്ങള്‍ ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.
കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, രാജീവ് മേനോന്‍, സറിന്‍ ഷിഹാബ്, ദര്‍ശന രാജേന്ദ്രന്‍, ഇന്ദ്രന്‍സ്, ഗ്രേസ് ആന്റണി എന്നിവരാണു മറ്റു പ്രധാന വേഷങ്ങളില്‍. 2008-ല്‍ പുറത്തിറങ്ങിയ 'ട്വന്റി:20'ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്നതാണു ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം.
ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമിച്ചത്. സി.ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു.
ഛായാഗ്രഹണം - മാനുഷ് നന്ദൻ, സംഗീതം - സുഷിൻ ശ്യാം, എഡിറ്റിങ് - മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ ഡിസൈനർമാർ: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ -ഡിക്‌സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് - സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്‌വിൻ ബോബൻ, സിങ്ക് സൗണ്ട് - വൈശാഖ് പി വി, മേക്കപ്പ് - രഞ്ജിത് അമ്പാടി, ലിറിക്സ് - അൻവർ അലി, സംഘട്ടനം - ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റ്യൂം ഡിസൈൻ - ധന്യ ബാലകൃഷ്ണന്‍, നൃത്ത സംവിധാനം - ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് - നവീൻ മുരളി, വിഎഫ്എക്സ് - ഫയർ ഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡൻ്റ് വിഎഫ്എക്സ്, ഫാൻ്റം വിഎഫ്എക്സ്, പിക്ടോറിയൽ വിഎഫ്എക്സ്, ബൈനറി സർക്കസ്, ഡി ഐ കളറിസ്റ്റ് - ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റൽ പിആർ: വിഷ്ണു സുഗതൻ, പിആർഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.