തരം​ഗംതീർത്ത് മമ്മൂട്ടി-മോഹൻലാൽ റീയൂണിയൻ; ബോക്‌സ്ഓഫീസില്‍ കുതിച്ച് 'പേട്രിയറ്റ്'

മമ്മൂട്ടിയും മോഹൻലാലും
മമ്മൂട്ടിയും മോഹൻലാലുംഫോട്ടോ കടപ്പാട്-മമ്മൂട്ടി ഫേസ്ബുക്ക് പേജ്
Published on

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയും ലാലേട്ടനും ഒന്നിച്ചെത്തിയ മഹേഷ് നാരായണന്‍ ചിത്രം 'പേട്രിയറ്റ്' തിയറ്ററുകളില്‍ തരംഗമാകുന്നു. 2008-ലെ 'ട്വന്റി-20'ക്ക് ശേഷം മലയാളത്തിന്റെ മഹാനടന്മാര്‍ വെള്ളിത്തിരയില്‍ എന്ന പ്രത്യേകതയോടെ എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.

Must Read
കാത്തിരിക്കുന്നു;ശാന്തസമുദ്രവും സമുദ്രകോപവും ഒന്നിച്ചാവാഹിക്കുന്ന ആ ജോഷിമാജിക്കിന്
മമ്മൂട്ടിയും മോഹൻലാലും

മമ്മൂട്ടിയുടെ ഡോ. ഡാനിയല്‍ ജെയിംസും മോഹന്‍ലാലിന്റെ കേണല്‍ റഹീം നായിക്കും തമ്മിലുള്ള സ്‌ക്രീന്‍ കോമ്പിനേഷനുകള്‍ ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. സാങ്കേതികത്തികവുള്ള ഗംഭീര സ്‌പൈ ത്രില്ലര്‍ എന്നാണ് ചിത്രം കണ്ടവര്‍ പൊതുവെ അഭിപ്രായപ്പെടുന്നത്. മഹേഷ് നാരായണന്റെ ക്രാഫ്റ്റും താരങ്ങളുടെ പ്രകടനവും സിനിമയെ കള്‍ട്ട് ക്ലാസിക് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പ്രേക്ഷകര്‍ കുറിക്കുന്നു.

'പേട്രിയറ്റ്' പോസ്റ്ററിൽ മമ്മൂട്ടിയും മോഹൻലാലും
'പേട്രിയറ്റ്' പോസ്റ്ററിൽ മമ്മൂട്ടിയും മോഹൻലാലുംഅറേഞ്ച്ഡ്

ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമിച്ചത്. സി.ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു

'പേട്രിയറ്റ്' പോസ്റ്ററിൽ മമ്മൂട്ടിയും മോഹൻലാലും
'പേട്രിയറ്റ്' പോസ്റ്ററിൽ മമ്മൂട്ടിയും മോഹൻലാലുംഅറേഞ്ച്ഡ്

ഛായാഗ്രഹണം - മാനുഷ് നന്ദൻ, സംഗീതം - സുഷിൻ ശ്യാം, എഡിറ്റിങ് - മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ ഡിസൈനർമാർ: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ -ഡിക്‌സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് - സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്‌വിൻ ബോബൻ, സിങ്ക് സൗണ്ട് - വൈശാഖ് പി വി, മേക്കപ്പ് - രഞ്ജിത് അമ്പാടി, ലിറിക്സ് - അൻവർ അലി, സംഘട്ടനം - ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റ്യൂം ഡിസൈൻ - ധന്യ ബാലകൃഷ്ണന്‍, നൃത്ത സംവിധാനം - ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് - നവീൻ മുരളി, വിഎഫ്എക്സ് - ഫയർ ഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡൻ്റ് വിഎഫ്എക്സ്, ഫാൻ്റം വിഎഫ്എക്സ്, പിക്ടോറിയൽ വിഎഫ്എക്സ്, ബൈനറി സർക്കസ്, ഡി ഐ കളറിസ്റ്റ് - ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റൽ പിആർ: വിഷ്ണു സുഗതൻ, പിആർഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.

Pappappa
pappappa.com