'പാതിരാക്കുറുക്കൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ അറേഞ്ച്ഡ്
Malayalam

നാൽവർ സംഘം വീണ്ടും;എവർ​ഗ്രീൻ ​ഗ്യാങ്ങിന്റെ 'പാതിരാക്കുറുക്കൻ' സെപ്റ്റംബറിൽ

പപ്പപ്പ ഡസ്‌ക്‌

മലയാളി മറക്കാത്ത കോമഡികൂട്ടുകെട്ട് വീണ്ടും. 'ഇൻ ഹരിഹർ ന​ഗറി'ലുൾപ്പെടെ പൊട്ടിച്ചിരിത്തീർത്ത ആ നാൽവർ സംഘം ഇത്തവണ വരുന്നത് 'പാതിരാക്കുറുക്കനു'മായാണ്. ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവരുടെ ആ എവർഗ്രീൻ ഗ്യാങ് പതിനാറ് വർഷങ്ങൾക്ക് ശേഷം അങ്ങനെ വീണ്ടും വെള്ളിത്തിരയിൽ.

അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ്ജ് നിർമിച്ച്, നവാഗതനായ ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'പാതിരാക്കുറുക്കനി'ലാണ് ഇവർ ഒരുമിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മോഹൻലാൽ,മഞ്ജു വാരിയർ എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇത് റിലീസ് ചെയ്തത്. 'പാതിരാക്കുറുക്കൻ' സെപ്റ്റംബറിൽ പ്രദർശനത്തിനെത്തും.

'പാതിരാക്കുറുക്കൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നും വരുന്ന നാലുപേർ അപ്രതീക്ഷിതമായി ഒരു വലിയ പ്രതിസന്ധിയിൽ ചെന്നുപെടുന്നതും, തുടർന്നുള്ള അവരുടെ അതിജീവനവും നർമത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് പാതിരാകുറുക്കൻ. ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവരെക്കൂടാതെ ഇന്ദ്രൻസ്, നിർമൽ പാലാഴി, വിനീത് തട്ടിൽ, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ്സ ജോസഫ്, അജയൻ മാടയ്ക്കൽ എന്നിവർക്കൊപ്പം സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസെഴ്സ് ആയ അശ്വിത-അശ്വിജ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു.

'പാതിരാക്കുറുക്കൻ' പൂജാചടങ്ങിൽ നിന്ന്

രചന: സുനിൽ കർമ, നിഖിൽ ജിനൻ, ഛായാഗ്രഹണം: സെൽവകുമാർ എസ് , സംഗീതം: ഗോപി സുന്ദർ, എഡിറ്റർ: അതുൽ വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: മൻസൂർ വെട്ടത്തൂർ, പ്രോജക്ട് ഡിസൈനർ: ഷിംന ബി, കലാസംവിധാനം: ത്യാഗു തവനൂർ, മേക്കപ്പ്: രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം: സുകേഷ് താനൂർ, പിആർഒ-എ.എസ് ദിനേശ്,മനു ശിവൻ.