തോക്കെടുത്ത് പെപെയും അര്‍ജുന്‍ അശോകനും ചെമ്പനും; 'ഡിസ്‌കോ' ഫസ്റ്റ് ലുക്ക് പുറത്ത്

'ഡിസ്‌കോ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'ഡിസ്‌കോ' ഫസ്റ്റ് ലുക്ക് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on

'അഞ്ചക്കള്ളക്കോക്കാന്‍' എന്ന ചിത്രത്തിനുശേഷം ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഡിസ്‌കോ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പ്രശസ്ത നടനും സംവിധായകന്റെ സഹോദരനുമായ ചെമ്പന്‍ വിനോദ് ജോസാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

Must Read
അഡിഡാസ് ജാക്കറ്റിട്ട മുത്തശ്ശിയുമായി '40 ഡേയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി'
'ഡിസ്‌കോ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ആന്റണി വര്‍ഗീസ് പെപെ, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ലുക്മാന്‍, ദേവ് മോഹന്‍, ഫെമിന ജോര്‍ജ് എന്നിവർ കൈയില്‍ തോക്കുകളേന്തി നില്‍ക്കുന്ന മാസ് ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രം നവംബര്‍ ആറിനു തിയേറ്ററുകളില്‍ എത്തുമെന്നും നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചു.

'ഡിസ്‌കോ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'ഡിസ്‌കോ' ഫസ്റ്റ് ലുക്ക് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

'അങ്കമാലി ഡയറീസ്' എന്ന വന്‍ വിജയത്തിനുശേഷം ചെമ്പന്‍ വിനോദ് ജോസിന്റെ തിരക്കഥയില്‍ ആന്റണി വര്‍ഗീസ് പെപെ വീണ്ടും പ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സ്‌റ്റൈലിഷ് മാസ് ആക്ഷന്‍ എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ സാഗര്‍ സൂര്യ, കല്ല്യാണി അനില്‍, മീര വാസുദേവന്‍, ഗായത്രി സുരേഷ്, സെന്തില്‍ കൃഷ്ണ, മണികണ്ഠന്‍ ആചാരി, പദ്മരാജ് രതീഷ്, അപ്പാനി ശരത്, സിനോജ് വര്‍ഗീസ്, വിനീത് തട്ടില്‍ തുടങ്ങി നിരവധിയേറെ താരങ്ങളും അണിനിരക്കുന്നുണ്ട്.

'ഡിസ്കോ' അനൗൺസ്മെന്റ് പോസ്റ്റർ
'ഡിസ്കോ' അനൗൺസ്മെന്റ് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

'അഞ്ചക്കള്ളക്കോക്കാന്‍' എന്ന ആദ്യ ചിത്രത്തില്‍ ഒപ്പം പ്രവര്‍ത്തിച്ച അതേ സാങ്കേതിക പ്രവര്‍ത്തകരെ തന്നെയാണ് ഉല്ലാസ് ചെമ്പന്‍ ഈ ചിത്രത്തിലും കൂടെക്കൂട്ടിയിരിക്കുന്നത്. ആര്‍മോ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് മണികണ്ഠന്‍ അയ്യപ്പയാണ് സംഗീതം പകരുന്നത്. രോഹിത് വി.എസ്. വാര്യത്താണ് ചിത്രസംയോജനം.

Pappappa
pappappa.com