'പന്തം' പോസ്റ്റർ അറേഞ്ച്ഡ്
Malayalam

ജാതിരാഷ്ട്രീയം തുറന്നുപറയാൻ 'പന്തം'; മെക്കാർട്ടിൻ പ്രധാനവേഷത്തിൽ

പപ്പപ്പ ഡസ്‌ക്‌

വെള്ളിത്തിര പ്രൊഡക്ഷൻസിന്റെ ബാനറിൽ അൽത്താഫ് പി.ടിയും റൂമാ ഫിലിം ഫാക്ടറിയുടെ ബാനറിൽ റൂമ വിഎസും ചേർന്ന് നിർമിക്കുന്ന 'പന്തം' സിനിമ സെൻസർ നടപടികൾ പൂർത്തിയാക്കി. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു. റിലീസ് ഉടൻ ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. അജു അജീഷാണ് സംവിധായകൻ. എഡിറ്റിങ്ങും അദ്ദേഹം തന്നെ നിർവഹിക്കുന്നു.

മലയാളത്തിൽ ജാതിരാഷ്ട്രീയത്തെ ആഴത്തിലും ശക്തമായും അവതരിപ്പിക്കുന്ന ചിത്രമെന്ന നിലയിൽ ഇതിനോടകം ചർച്ചകളിൽ ഇടംപിടിച്ചിരിക്കുകയാണ് 'പന്തം'. ക്യൂപിഡ്സ് ക്യാമറയും സാം കൃഷ്ണ എന്റർടെയ്ൻമെന്റ്സും ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാരാണ്. ഉണ്ണി സെലിബ്രേറ്റ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായെത്തുന്നു. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ മെക്കാർട്ടിൻ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നിരവധി പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.