'മൊഹബത്തിൻ മൈലാഞ്ചി'യുമായി 'സമരസ'; റിലീസ് ഒക്ടോബർ 30ന്

'സമരസ' സോങ് റിലീസ് പോസ്റ്റർ
'സമരസ' സോങ് റിലീസ് പോസ്റ്റർഅറേഞ്ച്ഡ്
Published on: 

സങ്കല്പ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവഹിക്കുന്ന 'സമരസ' എന്ന ചിത്രത്തിൻ്റെ വീഡിയോ ഗാനം മനോരമ മ്യൂസിക് റിലീസ് ചെയ്തു. പ്രഭാകരൻ നറുകര എഴുതിയ വരികൾക്ക് അഭയ് എ.കെ സംഗീതം നൽകി സിതാര കൃഷ്ണകുമാർ ആലപിച്ച 'മൊഹബത്തിൻ മൈലാഞ്ചി' എന്നാരംഭിക്കുന്ന ഗാനമാണ് റീലീസായത്.

Must Read
ആരായിരുന്നു ദുർ​ഗ? മായക്കാവിൽ ഒളിച്ചിരിക്കുന്നതെന്ത്? ഉത്തരവുമായി 'സമരസ' ഒക്ടോബറിൽ
'സമരസ' സോങ് റിലീസ് പോസ്റ്റർ

ഒക്ടോബർ 30ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ഇലവീഴാ പൂഞ്ചിറ, മന്ദാകിനി,റോന്ത്,കുട്ടൻ്റെ ഷിനിഗാമി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്നു. ഹരീഷ് പേരടി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രദീപ് ബാലൻ, ദേവരാജ്, ദിനേശ് പട്ടത്ത്, വിജയകൃഷ്ണൻ, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈൻ,എം എ സേവ്യർ,രത്നാകരൻ,നിലമ്പൂർ ആയിഷ, മാളവിക ഷാജി, ബിനിജോൺ, സുനിത എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

'സമരസ' പോസ്റ്റർ
'സമരസ' പോസ്റ്റർഅറേഞ്ച്ഡ്

സുമേഷ് സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രഭാകരൻ നറുകരയുടെ വരികൾക്ക് അഭയ് എ കെ, ബാബുരാജ് ഭക്തപ്രിയം എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ-ജോമോൻ സിറിയക്, ആർട്ട്‌ ഡയറക്ടർ-ഷിജു മാങ്കൂട്ടം,മേക്കപ്പ്-നീന പയ്യാനക്കൽ, കോസ്റ്റ്യൂംസ്-ശ്രീനി ആലത്തിയൂർ,സ്റ്റിൽസ്-സുമേഷ് ബാലുശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ-ഗിജേഷ് കൊണ്ടോട്ടി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദേവ് രാജ്, അസോസിയേറ്റ് ഡയറക്ടർ-ബേബി പുല്പറ്റ,സുധീഷ് സുബ്രമണ്യൻ, ഡിസൈൻ-ഡാവഞ്ചി സ്റ്റുഡിയോ, വിതരണം സങ്കല്പ ഫ്രെയിംസ് റിലീസ്, പിആർഒ-എ.എസ് ദിനേശ്.

Pappappa
pappappa.com