'ജനനായകൻ' പ്രൊമോ വീഡിയോയിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
Malayalam

'ജനനായകനോ'ട് മത്സരിക്കാനില്ല; 'ഓട്ടംതുള്ളലും' ലോ ആന്റ് ഓർഡറും റിലീസ് മാറ്റി

പപ്പപ്പ റിപ്പോര്‍ട്ടര്‍

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന 'ഓട്ടംതുള്ളല്‍' റിലീസ് മാറ്റി. 'ജനനായകനു'മായുള്ള ബോക്‌സ് ഓഫീസ് മത്സരം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മാറ്റം. ജൂലായ് 24-ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഓഗസ്റ്റ് ഏഴിലേക്കാണ് മാറ്റിയത്.

ഇതോടൊപ്പം, പ്രകാശ് വര്‍മയെ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ലോ ആന്‍ഡ് ഓര്‍ഡര്‍' എന്ന ചിത്രത്തിന്റെ റിലീസും നീട്ടിവെച്ചിട്ടുണ്ട്. മമ്മൂട്ടി കാമിയോ റോളിലെത്തുന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പിന്നീട് പ്രഖ്യാപിക്കും.

'ഓട്ടംതുള്ളൽ' പോസ്റ്റർ

ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഫാമിലി എന്റര്‍ടെയ്‌നറാണ് 'ഓട്ടംതുള്ളല്‍'. വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, പൗളി വത്സന്‍, ടിനി ടോം തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ബിനു ശശിറാം ആണ് തിരക്കഥയൊരുക്കുന്നത്. ജികെഎസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹനന്‍ നെല്ലിക്കാട്ട് ആണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.

'ലോ ആന്റ് ഓർഡർ' പോസ്റ്റർ

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അച്ചാ ദിന്‍, പാവാട, ജോണി ജോണി യെസ് അപ്പാ, മഹാറാണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ജി. മാര്‍ത്താണ്ഡന്‍ ഓട്ടംതുള്ളലുമായി എത്തുന്നത്.