'ഒറ്റക്കൊമ്പനി'ലെ അഭിനയയുടെ ക്യാരക്ടർ പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Malayalam

അഭിനയയുടെ പിറന്നാൾ ദിനത്തിൽ അന്നയെ പരിചയപ്പെടുത്തി 'ഒറ്റക്കൊമ്പൻ'

പപ്പപ്പ ഡസ്‌ക്‌

ആക്ഷന്‍ സ്റ്റാര്‍ സുരേഷ് ഗോപി നായകനാകുന്ന ബിഗ് ബജറ്റ് മാസ് ചിത്രം 'ഒറ്റക്കൊമ്പനി'ലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ അന്ന എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി അഭിനയയുടെ പോസ്റ്റര്‍ ആണു പോസ്റ്റര്‍ പുറത്തുവിട്ടത്.

ജോജു ജോര്‍ജ് സംവിധാനം ചെയ്ത 'പണി' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ മലയാളത്തില്‍ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അഭിനയ. ഒറ്റക്കൊമ്പനില്‍ സുരേഷ് ഗോപിയുടെ നായികമാരില്‍ ഒരാളായാണ് താരം വേഷമിടുന്നത്. സാരി ധരിച്ച് തന്റെ വളര്‍ത്തുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്ന രൂപത്തിലുള്ള അഭിനയയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. താരത്തിനുള്ള പിറന്നാൾ ആശംസയായാണ് പോസ്റ്റർ പുറത്തിറക്കിയത്.

'ഒറ്റക്കൊമ്പനി'ലെ അഭിനയയുടെ ക്യാരക്ടർ പോസ്റ്റർ

മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ലാല്‍, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍, ലാലു അലക്‌സ്, കബീര്‍ ദുഹാന്‍ സിങ്, ജോണി ആന്റണി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ എസ്. തമന്‍ സംഗീതം നിര്‍വഹിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് 'ഒറ്റക്കൊമ്പന്‍'.