'ബബിത സിങ് റിപ്പോര്‍ട്ടിങ്'പോസ്റ്റർ കടപ്പാട്-പ്രൈം വീഡിയോ
Malayalam

പുരുഷാധിപത്യം,​ഗാർഹിക പീഡനം: നിലപാടുകൾ പറഞ്ഞ് നിമിഷ സജയൻ

പപ്പപ്പ ഡസ്‌ക്‌

തന്റെ കഥാപാത്രമായ ബേബിയുടെ ജീവിതാനുഭവങ്ങളെക്കുറിച്ച് സംസാരിക്കവേ, പുരുഷാധിപത്യത്തിനെതിരെ ഉടനടി തുറന്നടിച്ചു പ്രതികരിക്കുക എന്നത് പല സ്ത്രീകള്‍ക്കും പ്രായോഗികമായി എളുപ്പമല്ലെന്ന് നിമിഷ വ്യക്തമാക്കി. എപ്പോള്‍, എങ്ങനെ പ്രതികരിക്കണം എന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കുണ്ട്. സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കാനും ശബ്ദമുയര്‍ത്താനും സ്ത്രീകള്‍ തീരുമാനിക്കുമ്പോള്‍ കുടുംബത്തിനുള്ളിലെ സമവാക്യങ്ങള്‍ മാറാമെന്നും അതില്‍ ചിലര്‍ക്ക് വേദനിച്ചേക്കാമെന്നും താരം

വലിയ വിജയം നേടിയ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എന്ന ചിത്രത്തിലെ കഥാപാത്രവുമായി ഈ സിനിമയിലെ കഥാപാത്രത്തെ പ്രേക്ഷകര്‍ താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് നിമിഷ പ്രതികരിച്ചു. രണ്ട് ചിത്രങ്ങളും പുരുഷാധിപത്യത്തെ സൂക്ഷ്മമായി ദൃശ്യവത്കരിക്കുന്നുണ്ടെങ്കിലും രണ്ടും തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളാണ്. ശാരീരികമായ ഉപദ്രവങ്ങളെ മാത്രമല്ല നമ്മള്‍ ഗാര്‍ഹിക പീഡനമായി കാണേണ്ടതെന്നും, പങ്കാളിക്ക് വൈകാരികമായ പിന്തുണ നല്‍കാതിരിക്കുന്നതും ഒരു തരത്തിലുള്ള അതിക്രമമാണെന്നും താരം അഭിപ്രായപ്പെട്ടു.

'ബബിത സിങ് റിപ്പോര്‍ട്ടിങ്'പോസ്റ്റർ

ഒരേപോലെയുള്ള കഥാപാത്രങ്ങളാണ് ചെയ്യുന്നതെന്ന വിമര്‍ശനങ്ങള്‍ക്കും നിമിഷ മറുപടി പറഞ്ഞു. 'ജിഗര്‍തണ്ട ഡബിള്‍ എക്‌സ്', 'ഡബ്ബ കാര്‍ട്ടല്‍' തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ താരം, വ്യത്യസ്തമായ ജോണറുകള്‍ ചെയ്യാന്‍ ഇനിയും ഏറെ സമയമുണ്ടെന്ന് വ്യക്തമാക്കി. ആര്‍. മാധവനോടൊപ്പമുള്ള നെറ്റ്ഫ്ലിക്സ് ചിത്രം 'ലെഗസി', അശോക് സെല്‍വന്റെ പുതിയ ചിത്രം ഉള്‍പ്പെടെയുള്ള നിരവധി പ്രോജക്ടുകളാണ് നിമിഷയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.