'മോളിവുഡ് ടൈംസ്' ടീസറിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
Malayalam

വിനീത് മാധവന്റെ സിനിമ സ്വപ്നങ്ങളുമായി 'മോളിവുഡ് ടൈംസ്' ടീസർ

പപ്പപ്പ ഡസ്‌ക്‌

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി എത്തുന്ന മോളിവുഡ് ടൈംസിന്റെ ടീസർ എത്തി. വിനീത് മാധവൻ എന്ന കഥാപാത്രത്തിന്റെ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയാണ് സിനിമ. മലയാളത്തിലെ ഏറ്റവും മികച്ച ഹൊറർ ഫിലിം സംവിധായകനാകുന്നത് സ്വപ്നംകണ്ടു നടക്കുന്ന ചെറുപ്പക്കാരനാണ് വിനീത് മാധവൻ.

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ അഭിനവ് സുന്ദർ നായ്ക് ആണ്. ഇതുവരെ കാണാത്ത ലുക്കിലും സ്റ്റൈലിലുമാണ് നസ്ലിൻ ചിത്രത്തിൽ എത്തിയിരിക്കുന്നത്. ടീസർ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ.

'മോളിവുഡ് ടൈംസ്' ടീസറിൽ നിന്ന്

നസ്ലിൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരാണ് മോളിവുഡ് ടൈംസിലെ കേന്ദ്ര കഥാപാത്രങ്ങൾ. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ: വിശ്വജിത്ത് ഒടുക്കത്തിൽ, സംഗീതം: ജേക്സ് ബിജോയ്. എഡിറ്റിങ്: നിധിൻ രാജ് അരോൾ, അഭിനവ് സുന്ദർ നായ്ക്.

മറ്റ് അണിയറപ്രവർത്തകർ ഇവരാണ്- സൗണ്ട് ഡിസൈൻ ആന്റ് മിക്‌സിങ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റ്യൂം: മാഷർ ഹംസ, മേക്കപ്പ്: റോണെക്‌സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്എക്‌സ്: ഡിജി ബ്രിക്സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്സ്: ജോബിൻ ജോസഫ്, പിആർഒ: എ.എസ് ദിനേശ്, സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റർടെയ്ൻമെന്റ്.