'അപ്ന ഫ്രൈഡേ ആയേഗാ...'ഞെട്ടിക്കുന്ന ചുവടുകളുമായി നസ്ലിന്റ 'മോളിവുഡ് ടൈംസ്' ഗാനം

'മോളിവുഡ് ടൈംസ്' സോങ് പോസ്റ്റർ
'മോളിവുഡ് ടൈംസ്' സോങ് പോസ്റ്റർഅറേഞ്ച്ഡ്
Published on

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി എത്തുന്ന മോളിവുഡ് ടൈംസ് എന്ന ചിത്രത്തിലെ ആദ്യ ഗാനം ആവേശത്തോടെ ഏറ്റെടുത്ത് ആരാധകർ. ഇതുവരെ കാണാത്ത ലുക്കിലും സ്റ്റൈലിലുമാണ് പ്രേക്ഷകർ നസ്ലിനെ 'അപ്ന ഫ്രൈഡേ ആയേഗാ' എന്ന ഗാനത്തിൽ കാണുന്നത്. അതുകൊണ്ട് തന്നെ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിക്കുകയാണ്.

Must Read
‌'തിരിച്ചുപോണം' ​ഗാനം എത്തി; 'സം​ഗീതാത്മകമായി'പേടിപ്പിക്കാൻ 'കറക്കം'
'മോളിവുഡ് ടൈംസ്' സോങ് പോസ്റ്റർ

വിനായക് ശശികുമാർ എഴുതി ജേക്സ് ബിജോയ് ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് സഞ്ജിത് ഹെഗ്‌ഡെ ആണ്. നസ്ലിന്റെ കിടിലൻ ഡാൻസ് നമ്പറുമായാണ് ഗാനത്തിന്റെ വീഡിയോ പതിപ്പ്. സിനിമ സംവിധായകനാകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കൗമാരകാരനായാണ് നസ്ലിൻ 'മോളിവുഡ് ടൈംസി'ൽ എത്തുന്നത്. നസ്ലിന് പുറമേ സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാണ്. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന 'മോളിവുഡ് ടൈംസ്' ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്നു.

‘മോളിവുഡ് ടൈംസ്‘ഫസ്റ്റ്ലുക്ക് പോസ്റ്റർ
‘മോളിവുഡ് ടൈംസ്‘ഫസ്റ്റ്ലുക്ക് പോസ്റ്റർഅറേഞ്ച്ഡ്

നസ്ലിൻ ക്യാമറയിലൂടെ നോക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി താരങ്ങൾ കാമിയോ റോളുകളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം ഒരുപാട് പ്രതീക്ഷകൾ നൽകുന്ന സിനിമയാണ്. 'മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സ്' എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മോളിവുഡ് ടൈംസ്'. വേനലവധിക്ക് തിയേറ്ററുകളിലെത്തും

തിരക്കഥ- രാമു സുനിൽ. ക്യാമറ- വിശ്വജിത്ത് ഒടുക്കത്തിൽ. സംഗീതം-ജേക്‌സ് ബിജോയ്.എഡിറ്റിങ്: നിധിൻ രാജ് അരോൾ& അഭിനവ് സുന്ദർ നായക്, സൗണ്ട് ഡിസൈൻ, മിക്സിങ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റ്യൂം: മാഷർ ഹംസ,മേക്കപ്പ്: റോണെക്സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്എക്സ്: ഡിജി ബ്രിക്സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്സ്: ജോബിൻ ജോസഫ്, പിആർഒ: എ.എസ് ദിനേശ്, സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്.

Related Stories

No stories found.
Pappappa
pappappa.com