'മോളിവു‍ഡ് ടൈംസ്' പോസ്റ്റർ അറേഞ്ച്ഡ്
Malayalam

'മോളിവുഡ് ടൈംസി'ലെ പ്രധാനവാർത്ത;ന​സ്‌​ലി​ൻ സൂപ്പർതാരപദവിയിലേക്ക്

പപ്പപ്പ റിപ്പോര്‍ട്ടര്‍

ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ തെര​ഞ്ഞെ​ടു​പ്പി​ൽ ന​സ്‌​ലി​ൻ എ​ന്ന യു​വ​താ​രം വീ​ണ്ടും ഞെ​ട്ടി​ക്കു​ക​യാ​ണ്. 'മു​കു​ന്ദ​ൻ ഉ​ണ്ണി അ​സോ​സി​യേ​റ്റ്സ്' എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം അ​ഭി​ന​വ് സു​ന്ദ​ർ നാ​യ​ക് ഒ​രു​ക്കു​ന്ന 'മോ​ളി​വു​ഡ് ടൈം​സ്' തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞു. ആ​ദ്യ ദിനം കഴിഞ്ഞപ്പോൾ ബോ​ക്സ് ഓ​ഫീ​സി​ൽനി​ന്നും പ്രേ​ക്ഷ​ക​രി​ൽനി​ന്നും മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​നു ല​ഭി​ക്കു​ന്ന​ത്. തി​യേ​റ്റ​റു​ക​ളി​ൽ പൊ​ട്ടി​ച്ചി​രി നിറയ്ക്കു​ന്ന ഒ​രു പ​ക്കാ ഡാ​ർ​ക്ക് ഹ്യൂ​മ​ർ എ​ന്‍റ​ർ​ടൈ​ന​റാ​ണ് ചി​ത്രം. ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ഖ് ഉ​സ്മാ​ൻ നി​ർ​മി​ച്ച ​'മോളിവുഡ് ടൈംസ്' ഈ വർഷം ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ആ​ദ്യ ന​സ്‌​ലി​ൻ ചി​ത്രം കൂ​ടി​യാ​ണ്.

സി​നി​മാസംവിധായകനാകാൻ കൊ​തി​ക്കു​ന്ന വി​നീ​ത് മാ​ധ​വ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ന​സ്‌​ലി​ൻ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​നി​മ​യെ ജീ​വ​നു തു​ല്യം സ്നേ​ഹി​ക്കു​ന്ന, യു​വാ​വി​ന്‍റെ ക​രി​യ​റി​ലെ​യും ജീ​വി​ത​ത്തി​ലെ​യും പ്ര​തി​സ​ന്ധി​ക​ളും മ​നോ​ഹ​ര​മാ​യ നി​മി​ഷ​ങ്ങ​ളു​മാ​ണു ചി​ത്രം പ​റ​യു​ന്ന​ത്. സി​നി​മ​യെ പ്ര​ണ​യി​ക്കു​ന്ന​വ​ർ​ക്കും, സി​നി​മ​യ്ക്കാ​യി ജീ​വി​ക്കു​ന്ന​വ​ർ​ക്കും ഈ ​ചി​ത്രം പൂ​ർ​ണ​മാ​യും ത​ങ്ങ​ളു​ടേ​താ​ണെ​ന്ന് തോ​ന്നുംവി​ധ​മാ​ണ് ക​ഥാ​പ​രി​സ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

'മോളിവു‍ഡ് ടൈംസ്' പോസ്റ്റർ

തന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളി​ലൊ​ന്നാ​ണ് ന​സ്‌​ലി​ൻ ​ചി​ത്ര​ത്തി​ൽ കാ​ഴ്ച​വെ​ച്ചി​രി​ക്കു​ന്ന​ത്. ക​ഥാ​പാ​ത്ര​ത്തെ കൃ​ത്യ​മാ​യി മ​നസി​ലാ​ക്കി​യു​ള്ള ന​ട​ന്‍റെ വേ​ഷ​പ്പ​ക​ർ​ച്ച തി​യേ​റ്റ​റു​ക​ളി​ൽ കൈയ​ടി നേ​ടു​ന്നു​ണ്ട്. നസ്‌​ലി​നൊ​പ്പം വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ലു​ണ്ട്. ഷറ​ഫു​ദീ​ൻ, റോ​ഷ​ൻ, സം​ഗീ​ത് പ്ര​താ​പ്, ജ​ഗ​ദീ​ഷ് എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​ങ്ങ​ൾ ചി​ത്ര​ത്തി​ന്‍റെ ജനപ്രീതി വർധിപ്പിക്കുന്നു.

'മോളിവു‍ഡ് ടൈംസ്' പോസ്റ്റർ

സം​വി​ധാ​യ​ക​ൻ അ​ഭി​ന​വ് സു​ന്ദ​ർ നാ​യ​കി​ന്‍റെ മേ​ക്കിങ് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഡാ​ർ​ക്ക് കോ​മ​ഡി മ​ല​യാ​ളി​ക​ൾ​ക്ക് ഇ​ഷ്ട​പ്പെ​ടു​ന്ന രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ സം​വി​ധാ​യ​ക​ൻ വി​ജ​യി​ച്ചി​ട്ടു​ണ്ട്. രാ​മു സു​നി​ലിന്‍റെ തി​ര​ക്ക​ഥ​യ്ക്ക് കൂ​ടു​ത​ൽ വേ​ഗ​ത പ​ക​രു​ന്ന​ത് ജേ​ക്സ് ബി​ജോ​യി​യു​ടെ പ​ശ്ചാ​ത്ത​ല സം​ഗീ​ത​മാ​ണ്. സം​വി​ധാ​യ​ക​നൊ​പ്പം നി​ധി​ൻ രാ​ജ് അ​രോ​ളും ചേ​ർ​ന്ന് നി​ർവ​ഹി​ച്ച എ​ഡി​റ്റിങ്ങും ചി​ത്ര​ത്തെ മികച്ചരീതിയിൽ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്നു.