സിനിമയ്ക്കുള്ളിലെ സിനിമയുമായി വരുന്ന നസ്ലെൻ ചിത്രം മോളിവുഡ് ടൈംസിന്റെ റിലീസ് മാറ്റി. ചിത്രം ജൂൺ 5ന് തിയേറ്ററുകളിലെത്തും. നേരത്തെ മെയ് 14 ആണ് റിലീസ് തീയതിയായി പ്രഖ്യാപിച്ചിരുന്നത്. സിനിമാ സംവിധായകനാകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കൗമാരക്കാരനായാണ് നസ്ലിൻ മോളിവുഡ് ടൈംസിൽ പ്രത്യക്ഷപ്പെടുന്നത്.
നസ്ലിന്റെ കിടിലൻ ഡാൻസ് നമ്പറുമായി വന്ന 'അപ്ന ഫ്രൈഡേ ആഗയ' എന്ന് തുടങ്ങുന്ന ഗാനം ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി തുടരുകയാണ്. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്
നസ്ലിന് പുറമേ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാണ്. മലയാള സിനിമയിലെ നിരവധി താരങ്ങൾ കാമിയോ റോളുകളിൾ ചിത്രത്തിൽ വരുന്നുണ്ട്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് നിർമാണം. മോഹൻലാൽ പോലീസ് വേഷത്തിലെത്തുന്ന തരുൺ മൂർത്തി ചിത്രം അതിമനോഹരമാണ് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ അടുത്ത വലിയ പ്രോജക്ട്.
തിരക്കഥ- രാമു സുനിൽ. ക്യാമറ- വിശ്വജിത്ത് ഒടുക്കത്തിൽ. സംഗീതം-ജേക്‌സ് ബിജോയ്.എഡിറ്റിങ്: നിധിൻ രാജ് അരോൾ& അഭിനവ് സുന്ദർ നായക്, സൗണ്ട് ഡിസൈൻ, മിക്സിങ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റ്യൂം: മാഷർ ഹംസ,മേക്കപ്പ്: റോണെക്സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്എക്സ്: ഡിജി ബ്രിക്സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്സ്: ജോബിൻ ജോസഫ്, പിആർഒ: എ.എസ് ദിനേശ്, സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്.